പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ആദം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 52 സെക്കന്റ് ദൈർഘ്യമുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ടീസറിൽ പൃഥ്വിരാജാണെന്നു തോന്നിക്കുന്ന ഒരാൾ കയ്യിൽ തോക്കുമായി നടക്കുന്ന രംഗമുണ്ട്. എന്നാൽ ഭാവനയെ ടീസറിൽ ഒരു രംഗത്ത് കാണാം. വിദേശ ലൊക്കേഷനാണ് ടീസറിൽ നിറഞ്ഞുനിൽക്കുന്നത്. ശവപ്പെട്ടിയും സെമിത്തേരിയുമാണ് ടീസറിൽ കൂടുതലായും കാണുന്നത്. പശ്ചാത്തല സംഗീതവും മരണത്തെ ഓർമിപ്പിക്കുന്നതാണ്.

ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ പോത്തന്‍ എന്ന പാലക്കാരന്‍ പ്ലാന്ററായാണ് പൃഥ്വി എത്തുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. ഭാവനയാണ് ചിത്രത്തിലെ നായിക. റോബില്‍ ഹുഡിലാണ് പൃഥിരാജും ഭാവനയും നരേനും അവസാനമായി ഒന്നിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ