നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് കൊച്ചിയില്‍ വെച്ച് നടന്നു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

ഐമയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. ഏപ്രിലോ മെയ് മാസമോ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക.

ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും.

‘9’ ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സും ചേർന്ന് ആദ്യമാിയ നിർമ്മിച്ച ചിത്രം കൂടിയായിരുന്നു 9. മംമ്തയായിരുന്നു നായികയായി എത്തിയത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

വിജയ് സൂപ്പറും പൗർണമിയും ആണ് ഐശ്വര്യയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആസിഫ് അലിയും ഐശ്വര്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

കാളിദാസ് ജയറാം നായകനാകുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രമാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. മെഹർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook