ഇത് അല്ലിയല്ല; ഈ പ്രായത്തിൽ അവൾക്ക് അതിന്റെ ആവശ്യവുമില്ല

ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം

Prithviraj, Prithviraj daughter, പൃഥ്വിരാജ്, Instagram post, സുപ്രിയ, Prithviraj wedding anniversary, Prithviraj Supriya photos, Indian express malayalam, IE Malayalam

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അലംകൃതയുടേ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ. എന്നാൽ ഇത് തങ്ങളുടെ മകളുടേതല്ലെന്നും വ്യാജമാണെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ തുടങ്ങിയിരിക്കുന്നത്. പ്രൊഫൈൽ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും അതിനോടൊപ്പം ചേർക്കുന്നത്. എന്നാൽ ഇത് തള്ളിക്കളയുകയാണ് ഇരുവരും.

Read More: ഡാഡയുടെ ചെല്ലക്കുട്ടി; അല്ലിമോൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

“ഈ വ്യാജ ഹാൻഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാകരുത്!,” എന്നാണ് ഇരുവരും കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജും നിർമാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും വളരെ വിരളമായേ മകൾ അല്ലിയുടെ ചിത്രം പോലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയുമാണ് ഇരുവരും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj against daughter alankritas fake instagram profile

Next Story
ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയാണിത്; വൈറലായി പഴയ കാല ചിത്രംHema Malini,Hema Malini throwback, ഹേമ മാലിനി, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express