അദ്ദേഹമൊരു ഡയലോഗ് തെറ്റിക്കുന്നതോ, ക്ഷീണമാണെന്ന് പറയുന്നതോ ഞാൻ കണ്ടിട്ടില്ല; മാമുക്കോയയെ കുറിച്ച് പൃഥ്വി

മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

Prithviraj, Mamukoya, Kuruthi, Kuruthi movie, Kuruthi film, Kuruthi release, Kuruthi release date, Prithviraj Kuruthi, പൃഥ്വിരാജ്, മാമുക്കോയ, കുരുതി

പൃഥ്വിരാജ് നായകനാവുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ മാമുക്കോയയും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മാമുക്കോയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഷൂട്ടിനിടയിൽ ഞാൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസിനോട് പറഞ്ഞു. മാമുക്കോയ സാറിനെ കുറിച്ചാണ് എനിക്ക് പേടി. ഇത്രയും ഫാസ്റ്റ് പേസിൽ ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹത്തിന് ക്ഷീണം വരുമോ, വയ്യായ്ക വരുമോ എന്നൊക്കെയാണ്. പക്ഷേ ഞാൻ ഞെട്ടിപ്പോയത്, ഹീ ഈസ് സോ ഷാർപ്പ്. അദ്ദേഹത്തിന്റെ പ്രായം എന്താണെന്ന് എനിക്കറിയില്ല, എന്തായാലും 75നു മുകളിൽ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ഒരു ഡയലോഗ് മറന്നുപോവുന്നതോ, ആക്ഷന്റെ കണ്ടിന്യൂവിറ്റി തെറ്റിക്കുന്നതോ എനിക്ക് ഓർമയില്ല. എന്നെങ്കിലും ഒരു ദിവസം ക്ഷീണമുണ്ടെന്നോ, നേരത്തെ പോയ്ക്കൊട്ടെ എന്നോ ചോദിച്ചത് എനിക്കോർമ്മയില്ല. ക്ലൈമാക്സിലൊക്കെ നമ്മൾ എന്തൊക്കെയാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചത്. അത്ഭുതപ്പെടുത്തി കളഞ്ഞു അദ്ദേഹം.

എനിക്കദ്ദേഹത്തിൽ കാണാൻ പറ്റിയത് ആ പാഷനാണ്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ ഒരു വേഷം കിട്ടുന്നത്, ഇത് ഞാൻ പൊളിക്കും എന്ന അദ്ദേഹത്തിന്റെ എക്സൈറ്റ്മെന്റ് ആണ്. അദ്ദേഹത്തിന് ഇനിയൊന്നും പ്രൂവ് ചെയ്യാനില്ല. എന്നിട്ടും കുട്ടികളെ പോലെയുള്ള ആ എക്സൈറ്റ്മെന്റ് കണ്ടപ്പോൾ എനിക്ക് ഇഷ്ടം തോന്നി. സൂപ്പർ പെർഫോമൻസ്​ ആണ് ചിത്രത്തിൽ,” പൃഥ്വി പറയുന്നു.

മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’യിൽ റോഷൻ, മുരളി ഗോപി, സ്രിന്റ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Read more: ‘മമ്മൂട്ടിക്കാന്നു പറഞ്ഞാൽ അയാൾ വിടൂല’; മാമുക്കോയയ്ക്ക് മാത്രം പറയാന്‍ കഴിയുന്ന ചില ഉത്തരങ്ങള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prithviraj about mamukoya in kuruthi film

Next Story
ഞങ്ങളിത് ഹൃദയത്തോട് ചേർത്തുവയ്ക്കും; സന്തോഷ നിമിഷം പങ്കിട്ട് നയൻതാരയും വിഘ്നേഷുംvignesh shivan, nayanthara, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com