scorecardresearch

Latest News

എന്തു കൊണ്ട് ‘9’ പൃഥിരാജിന് പ്രധാനപ്പെട്ടതാകുന്നു?

നടൻ എന്നതിനൊപ്പം നിർമ്മാതാവെന്ന രീതിയിലും പൃഥിരാജിന് നിർണായകമാവുകയാണ് ‘9’. പൃഥിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രവും ‘9’ തന്നെ

9, 9 director, 9 prithviraj, 9 prithviraj movie, 9 prithviraj movie release date, 9 movie, 9 trailer, 9 movie release date, supriya menon, prithviraj sukumaran, prithviraj sukumaran movies, prithviraj sukumaran instagram, prithviraj sukumaran songs, prithviraj sukumaran wife, prithviraj sukumaran daughter, prithviraj sukumaran fb, prithviraj sukumaran family, prithviraj sukumaran aadujeevitham, Prithviraj sukumaran in Ayyappan, ആടുജീവിതം, പൃഥിരാജ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഈ പുതുവർഷത്തിലെ പൃഥിരാജിന്റെ ആദ്യചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. സയൻസ് ഫിക്ഷൻ ഹൊറർ ഴോണറിൽ വരുന്ന ‘9’ ഒരു പരീക്ഷണചിത്രമെന്ന രീതിയിൽ മാത്രമല്ല, പൃഥിരാജെന്ന നടനെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടൊരു ചിത്രമാണ്. ഈ വർഷം ആദ്യം റിലീസിനെത്തുന്ന പൃഥി ചിത്രമെന്ന രീതിയിൽ പൃഥിരാജിനും താരത്തിന്റെ ആരാധകർക്കും ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട് ‘9’.

മലയാളത്തിൽ ഇതുവരെ അധികം വന്നിട്ടില്ലാത്ത ഒരു വിഷയം കൈകാര്യം ചെയ്യുന്ന പരീക്ഷണാത്മകമായ ഈ ചിത്രത്തിന്റെ നിർമ്മാണവും പൃഥിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണസംരഭം കൂടിയാണ് ‘9’. സോണി പിക്ച്ചര്‍ റിലീസിങ് ഇന്‍റര്‍നാഷണലുമായി കൈകോര്‍ത്താണ് പൃഥിരാജ് പ്രൊഡക്ഷൻസ് ‘നയൻ’ നിർമ്മിക്കുന്നത്.

പൃഥിയെ സംബന്ധിച്ച് അധികം വിജയ സിനിമകൾ ഉണ്ടാകാതെ പോയൊരു വർഷമായിരുന്നു 2018. ‘മൈ സ്റ്റോറി’, ‘രണം’, ‘കൂടെ’ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം പൃഥിയുടേതായി തിയേറ്ററുകളിലെത്തിയത്. ഇതിൽ ‘കൂടെ’ ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ സാമ്പത്തിക വിജയം നേടാൻ ‘കൂടെ’യ്ക്കും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ വിജയങ്ങൾ അവകാശപ്പെടാവുന്ന ചിത്രങ്ങളൊന്നും തന്നെ കഴിഞ്ഞ വർഷം പൃഥിയ്ക്കില്ലെന്നു തന്നെ പറയാം. നടനിൽ നിന്നും സംവിധായകന്റെ റോളിലേക്കും പൃഥി വേഷപ്പകർച്ച നടത്തിയ വർഷമായിരുന്നു 2018. എട്ടു മാസത്തോളം തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫറി’നു വേണ്ടി പൃഥി മാറ്റിവെച്ചതും പൃഥിയുടെ ഫിലിമോഗ്രാഫിയിൽ ചിത്രങ്ങളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.

Read more: ഇവിടെ കറങ്ങിത്തിരിയാതെ ‘Go to Your Classes’: നിര്‍മ്മാതാവ് നടനോട് പറഞ്ഞത്

സംവിധായകൻ കമലിന്റെ മകനും ‘100 ഡെയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ ജെനൂസ് മൊഹമ്മദാണ് ‘9’ന്റെ സംവിധായകൻ. ജെനൂസിന്റെ രണ്ടാമത്തെ ചിത്രമാണ് ‘9’. ഒരു അച്ഛന്റെയും മകന്റെയും വൈകാരികബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജെനൂസ് തന്നെ. പൃഥിരാജ് ഇല്ലായിരുന്നില്ലെങ്കിൽ ‘9’ സംഭവിക്കുകയില്ലായിരുന്നു എന്നാണ് ചിത്രത്തിന്റെ നാൾവഴികളെ കുറിച്ച് സംവിധായകൻ ജെനൂസ് പറയുന്നത്.

“പക്ക ഹൊറർ സിനിമയെന്നോ ത്രില്ലർ ചിത്രമെന്നോ ‘9’നെ വിശേഷിപ്പിക്കാനാവില്ല. സയൻസ് ഫിക്ഷൻ, ഹൊറർ, ത്രില്ലർ തുടങ്ങി പലതരത്തിലുള്ള ഴോണറുകളുടെ സ്വഭാവങ്ങൾ വരുന്നുണ്ടെന്നു മാത്രം,” ഫെയ്സ്ബുക്ക് ലൈവിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ ചിത്രത്തെ കുറിച്ച് പൃഥിരാജ് പറഞ്ഞു.

ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ പൃഥിയുടെ മകൻ ആയെത്തുന്നത് മാസ്റ്റർ അലോക് ആണ്. ആദം എന്നാണ് അലോകിന്റെ കഥാപാത്രത്തിന്റെ പേര്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകൻ. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

Read more: Kumbalangi Nights 9 movie release: നാളത്തെയങ്കം താരപത്നിമാര്‍ തമ്മിലും

ബ്ലെസ്സിയുടെ പുതിയ ചിത്രമായ ‘ആടുജീവിത’ത്തിൽ അഭിനയിച്ചുവരികയാണ് പൃഥിയിപ്പോൾ. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലാണ് പൃഥി. ഒപ്പം ‘ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. മാർച്ച് പകുതിയോടെ ‘ലൂസിഫർ’ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ‘കാളിയൻ’, ‘അയ്യപ്പൻ’, ‘ബ്രദേഴ്സ് ഡേ’, ‘ഡ്രൈവിംഗ് ലൈസൻസ്’ എന്നിവയാണ് 2019 ൽ പൃഥിയെ കാത്തിരിക്കുന്ന മറ്റു ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prithviraj 9 movie release