സിനിമ നിർമ്മാണ മേഖലയിൽ സജീവമാകാൻ പൃഥ്വിരാജ്. താരം സ്വതന്ത്രമായി ആരംഭിക്കുന്ന സിനിമ നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ പുറത്ത് വന്നു. പൃഥ്വിരാജും ഭാര്യയായ സുപ്രിയയും ചേർന്ന് ആരംഭിക്കുന്ന നിർമ്മാണ കമ്പനിയുടെ പേര് പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നാണ്.
കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഈ സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിൽ ആയിരുന്നു. എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണമാണ് ഇത്, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾക്കു വഴി ഒരുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പൃഥ്വിരാജ് പ്രതികരിച്ചു.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. നേരത്തെ ഓഗസ്റ്റ് സിനിമാസ് എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ പൃഥ്വിരാജ് അംഗമായിരുന്നു.