പൃഥ്വിരാജിന്റേയും സുപ്രിയയുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ രസമാണ്. ഇരുവരുടേയും ചിത്രങ്ങളും അതിനു നല്‍കുന്ന അടിക്കുറിപ്പുകളും ആരാധകരേയും നല്ല രീതിയില്‍ എന്റര്‍ടെയ്ന്‍ ചെയ്യാറുണ്ട്.

‘പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?’ എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ് ചെയ്ത പൃഥ്വിയുടെ ഒരു ചിത്രത്തിനു കീഴെ ഇപ്പോള്‍ കമന്റുകളുടെ പെരുമഴയാണ്. ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിര എന്ന സിനിമയിലെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Prithvi; do you remember this pic?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

അക്കാലത്ത് പത്രത്തിലോ, മാസികയിലോ വന്ന പൃഥ്വിരാജിന്റെ അഭിമുഖമാണെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ വാക്കുകളായി കൊടുത്തിരിക്കുന്നത്.

2003ലാണ് ‘വെള്ളിത്തിര’ എന്ന ചിത്രം പുറത്തിറങ്ങിയത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്റ്റൈല്‍ രാജ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. പ്രൊജക്ടര്‍ ഉപയോഗിച്ച് ഗ്രാമങ്ങള്‍ തോറും സിനിമാ പ്രദര്‍ശനങ്ങള്‍ നടത്തുന്ന ആളാണ് സ്‌റ്റൈല്‍ രാജ. നവ്യാ നായരായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തിയത്. വെള്ളിത്തിരയിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെള്ളിത്തിര പുറത്തിറങ്ങി പന്ത്രണ്ടുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് പൃഥ്വിരാജ് വളര്‍ന്നിട്ടുണ്ട്. ഒടുവിലായി പുറത്തിറങ്ങിയ ‘മൈ സ്‌റ്റോറി’ ‘കൂടെ’ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അതിനിടയില്‍ അഭിനയിത്തില്‍ നിന്നും സംവിധായകന്റെ വേഷത്തിലേക്കും പൃഥ്വിരാജ് ചുവടുമാറ്റം നടത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ‘ലൂസിഫര്‍’ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് പൃഥ്വി. ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ