scorecardresearch
Latest News

വളരെ നന്ദി മോഹന്‍ലാല്‍ ജി: മോഹന്‍ലാലിനും മറ്റുതാരങ്ങൾക്കും നന്ദി പറഞ്ഞ് നരേന്ദ്ര മോദി

മോഹന്‍ലാലിനെ കൂടാതെ തനിക്ക് ആശംസകള്‍ അറിയിച്ച ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്, അനുഷ്‌ക ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവര്‍ക്കെല്ലാം മോദി നന്ദി പറഞ്ഞിട്ടുണ്ട്.

Mohanlal, Narendra modi, lok sabha election 2019, iemalayalam

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുന്ന വാര്‍ത്ത വന്നതിനു പിന്നാലെ മോദിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മോദിക്ക് ആശംസയറിയിച്ച് എത്തിയവരില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ


ട്വീറ്റിന് നരേന്ദ്ര മോദി മറുപടി അറിയിച്ചിരിക്കുന്നു.

‘ബഹുമാനപ്പെട്ട നരേന്ദ്രമോദി ജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,’ എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.

‘വളരെ നന്ദി മോഹന്‍ലാല്‍ ജി,’ എന്നാണ് നരേന്ദ്ര മോദിയുടെ മറുപടി. മോഹന്‍ലാലിനെ കൂടാതെ തനിക്ക് ആശംസകള്‍ അറിയിച്ച ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്, അനുഷ്‌ക ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവര്‍ക്കെല്ലാം മോദി നന്ദി പറഞ്ഞിട്ടുണ്ട്.

ലോക്സഭ ഇലക്ഷന്‍ വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് താരങ്ങള്‍ രംഗത്തുവന്നിരുന്നു. രജനീകാന്ത്, ശരത് കുമാര്‍, ആശാ ഭോസ്ലെ, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധിയേറെ പേരാണ് ട്വിറ്ററിലൂടെ നരേന്ദ്രമോദിയെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Read More: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ

“ആദരണീയനായ നരേന്ദ്ര മോദിജീ.. ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങളത് സാധിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് രജനീകാന്തിന്റെ ആശംസ.

“അഭിനന്ദനങ്ങൾ മോദിജി. താങ്കളുടെ എല്ലാ ആശയങ്ങളും സംരംഭങ്ങളും ഇന്ത്യയെ സാമൂഹികപരമായും സാമ്പത്തികപരമായും ദേശവ്യാപകമായി അംഗീകരിക്കപ്പെട്ടതാണ്. മനസ്സുനിറയ്ക്കുന്ന ഇലക്ഷൻ ഫലം കാണിക്കുന്നത് ഇന്ത്യയുടനീളം വീണ്ടും നിങ്ങളിൽ വിശ്വാസമുറപ്പിക്കുന്നു എന്നാണ്,” ശരത് കുമാർ കുറിക്കുന്നു.

“ഇന്ത്യയിലെ സമ്മതിദായകർ അവരുടെ വോട്ട് ബുദ്ധിപൂർവ്വം വിനിയോഗിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എൻഡിഎയ്ക്കും നമ്മുടെ രാജ്യത്തെ ഒരു സുവർണകാലത്തിലേക്ക് നയിക്കാനായി അക്ഷീണരായി പ്രവർത്തിച്ച ബിജെപി പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ജയ് ഹിന്ദ്,” എന്നാണ് ആശാ ഭോസ്‌ലെയുടെ ആശംസ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prime minister narendra modi thanks mohanlal for his wishes