ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ധര്‍മ്മജന്‍, ബാലു വര്‍ഗീസ്. സുധീര്‍ കരമന ലിജോ മോള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ജിജു അശോകന്‍ തന്നെയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ മാത്തൂര്‍ പഞ്ചായത്തിലെ വിശാലമായ കാപ്പിക്കാടെന്ന വനാതിര്‍ത്തിയായിരുന്നു പ്രേമസൂത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജനവാസ കേന്ദ്രത്തോട് തൊട്ടുരുമ്മി കിടക്കുന്ന ഏക്കറു കണക്കിന് വരുന്ന കാപ്പിക്കാട് ഫോറസ്റ്റ് വകുപ്പിന്റെ കീഴിലാണുള്ളത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത് ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവരാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ