പ്രേമം സിനിമയിലൂടെ പുതുമുഖമായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിൽ സെലിൻ ജോർജ് എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിച്ചത്. മഡോണയുടെ ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടി. സിനിമയിൽ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയെയും അത്ര പെട്ടെന്ന് സിനിമാ പ്രേമികൾ മറക്കാൻ ഇടയില്ല. വർഷങ്ങൾക്കുശേഷം പ്രേമത്തിലെ കുട്ടി സെലിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നു. നടൻ ആന്റണി വർഗീസാണ് കുട്ടി സെലിനൊപ്പമുളള ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

View this post on Instagram

പ്രേമം(കുട്ടി സെലിൻ )

A post shared by antony varghese (@antony_varghese_pepe) on

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെ തന്നെ പൊളിച്ചെഴുതിയ സിനിമയാണ്. ഒരാളുടെ ജീവിതത്തില്‍ മൂന്നു കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ഈ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ മറ്റൊരുത്തന്‍ തട്ടിയെടുക്കുകയും പിന്നീട് ഡിഗ്രി അവസാന വർഷം കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോട് ജോർജിന് തോന്നുന്ന പ്രണയം ഒരു ദുരന്തത്തിൽ അവസാനിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മുപ്പതാം വയസില്‍ ആദ്യത്തെ പ്രണയിനി മേരിയുടെ അനിയത്തിയുമായുളള പ്രണയം പൂവണിയുന്നു.

Read Also: അഭിനയിക്കുന്ന കാര്യം സുഹൃത്തുക്കള്‍ അറിയാതിരിക്കാനാണ് ‘പ്രേമം’ ചെയ്തത്: സായ് പല്ലവി

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് തന്നെ ഒരുക്കിയ ‘നേര’ത്തിനു ശേഷം പുറത്തു വന്ന ചിത്രമായിരുന്നു പ്രേമം. പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രം എന്നായിരുന്നു സംവിധായകന്‍ സിനിമയെ കുറിച്ചു പറഞ്ഞിരുന്നത്. അത്തരത്തില്‍ ആ ടാഗ് ലൈന്‍ വളരെ ഉചിതവുമായിരുന്നു ‘പ്രേമ’ത്തിന്. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. കേരളത്തിലെ വിപണിയെ നല്ല രീതിയില്‍ ഉപയോഗിച്ച ചിത്രം തന്നെയായിരുന്നു പ്രേമം. മലയാളികളുടെ പള്‍സറിയുന്ന സംവിധായകനാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിലൂടെ തെളിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook