/indian-express-malayalam/media/media_files/uploads/2023/10/6-12.jpg)
Alphonse Puthren and Sudha Konkara
തനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ ആണെന്ന് കണ്ടെത്തിയെന്നും അതിനാൽ സിനിമ കരിയർ അവസാനിപ്പിക്കുന്നു എന്നും കഴിഞ്ഞ ദിവസമാണ് സംവിധായകൻ അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ ആണെന്ന് കണ്ടെത്തിയെന്നും അൽഫോൺസ് കുറിപ്പിൽ പറയുന്നു.
അൽഫോൺസിന്റെ ഈ തീരുമാനത്തിനോട് പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായിക സുധാ കൊങ്കര. പ്രേമം തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണെന്നും സിനിമ ചെയ്യുന്നത് നിർത്തരുതെന്നുമാണ് അൽഫോൺസിനോട് സുധാ കൊങ്കര ആവശ്യപ്പെടുന്നത്.
പ്രിയപ്പെട്ട അൽഫോൺസ് പുത്രൻ,
നിങ്ങളുടെ സിനിമ എനിക്ക് നഷ്ടമാകും. പ്രേമം എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. എന്നെ ഏറ്റവും മോശം സമയത്ത് നിലനിർത്തിയത് ഈ ചിത്രമായിരുന്നു. ഞാൻ അത് പലതവണ ആവർത്തിച്ച് കാണുമായിരുന്നു. മൊത്തത്തിൽ ഒരു സിനിക്കായ എന്നെ, പ്രണയിക്കണം എന്ന ചിന്തയിൽ വീണ്ടും തിരിച്ചെത്തിച്ചത് ഈ ചിത്രമാണ്. താങ്കൾ ഏത് രൂപത്തിലും സിനിമ ചെയ്യുന്നത് തുടരുക. ഞാൻ അത് കണ്ടിരിക്കുമെന്നുറപ്പ്.
സ്നേഹത്തോടെ,
സുധ
Dear @puthrenalphonse ,
— Sudha Kongara (@Sudha_Kongara) October 31, 2023
I’m going to miss your cinema. Premam is my all time favourite and kept me alive at my lowest. I would watch it on loop. It made me, a total cynic, fall in love again with the idea of being in love. Please continue to create in any form and I will… pic.twitter.com/maeRMHMBlD
അൽഫോൺസിന്റെ പ്രഖ്യാപനം സിനിമാ ആരാധകരുടെ ഹൃദയം തകർക്കുന്നതായിരുന്നു. ഗോൾഡ് എന്ന ചിത്രത്തിന്റെ സാമ്പത്തികമായ പരാജയത്തിന് ശേഷം അൽഫോൺസ് മാനസികമായി തകർന്നിരുന്നു. ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ് സിനിമ വിടുന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
"ഞാന്‍ എന്റെ സിനിമ, തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വ ചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം ദുർബലമാകുമ്പോൾ അല്ലെങ്കിൽ പ്രവചനാതീതമാകുമ്പോൾ ജീവിതം ഇടവേള പഞ്ച് പോലെ ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നു" അല്‍ഫോൺസ് കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.