/indian-express-malayalam/media/media_files/nnuAtdEwBH5w0LCbMsqN.jpg)
Premalu OTT Release Date
Premalu OTT: തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. കേരളത്തിലെ ബോക്സ് ഓഫീസ് കീഴടക്കിയ പ്രേമലു ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലും വിജയക്കുതിപ്പ് തുടരുകയാണ്. പ്രേമലുവിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ചിത്രം അധികം വൈകാതെ ഒടിടിയിൽ എത്തുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ റൊമാൻ്റിക് കോമഡി ചിത്രത്തിൽ നസ്‌ലെൻ കെ ഗഫൂറും മമിത ബൈജുവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പ്രണയചിത്രമാണ് പ്രേമലു. ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.
പ്രേമലുവിന്റെ തെലുങ്ക് പതിപ്പും തിയേറ്ററുകളിൽ ലഭ്യമാണിപ്പോൾ. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ ആണ്. വന്‍ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം നേടിയതെന്ന് റിപ്പോർട്ടുകളുണ്ട്.
തിയേറ്ററുകളിൽ ചിരിപ്പൂരം ഒരുക്കുന്ന പ്രേമലു ഫെബ്രുവരി 9നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. 2024 മാർച്ച് 29-ന് ആണ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. .
Read More Entertainment Stories Here
- ഇപ്പോൾ ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- അന്ന് അമ്മ മോഹൻലാലിന്റെ നായിക, പിന്നീട് മകളും
- ഓർമ്മകളിലേക്കൊരു ഫ്ളാഷ് ബാക്ക്; ഈ നടിയെ മനസ്സിലായോ?
- നിന്നെ എനിക്കെന്തിഷ്ടമാണെന്നോ; പ്രേക്ഷക ലക്ഷങ്ങളുടെ ഡാർലിംഗിന് ആശംസകളുമായി അമ്മ
- ഈ ബാലതാരം ഇന്ന് മലയാളികളുടെ അഭിമാനമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us