ബോളിവുഡിലെ താര റാണിമാർ ഒത്തു ചേർന്ന ഒരു അപൂർവ്വ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഐശ്വര്യാ റായ്, പ്രീതി സിന്റ, മാധുരി ദീക്ഷിത്, കരീന കപൂർ, റാണി മുഖർജി എന്നിവർ ചേർന്ന് പോസ് ചെയ്ത ചിത്രം പ്രീതി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്. നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ അൻപതാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന പാർട്ടിയിലാണ് നായികമാർ ഒരുമിച്ചത്.
കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷത്തിന് സാക്ഷിയാവാൻ വലിയ താരനിര തന്നെ എത്തിയിരുന്നു. ഐശ്വര്യറായ്- അഭിഷേക് ബച്ചൻ, സെയ്ഫ് അലി ഖാൻ- കരീന കപൂർ, വിക്കി കൗശൽ- കത്രീന കെയ്ഫ്, ഹൃത്വിക് റോഷൻ- ഗേൾഫ്രണ്ട് സബ ആസാദ്, ഹൃത്വികിന്റെ മുൻഭാര്യ സൂസെയ്ൻ- ബോയ്ഫ്രണ്ട് അർസ്ലൻ തുടങ്ങിയ ജോഡികൾ പിറന്നാൾ ആഘോഷത്തിന് എത്തി.
മുംബൈയിലെ യഷ് രാജ് ഫിലി സ്റ്റുഡിയോയിൽ നടന്ന പിറന്നാൾ പാർട്ടിയിൽ അനുഷ്ക ശർമ, ജൂഹി ചൗള, റാണി മുഖർജി, സാറാ അലി ഖാൻ, വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, സൽമാൻ ഖാൻ, ഗൗരി ഖാൻ, ഷനായ കപൂർ, ശ്വേത ബച്ചൻ, ടൈഗർ ഷ്റോഫ്, അപൂർവ മെഹ്ത, രാകുൽ പ്രീത് സിംഗ്- ജാക്കി ഭഗ്നാനി, മാധുരി ദീക്ഷിത്- ശ്രീറാം മാധവ് നേനെ, മൗനി റായ്, രൺവീർ സിംഗ് എന്നിവരും പങ്കെടുത്തു.
See more Photos Here: കരൺ ജോഹറിന്റെ പിറന്നാൾ ആഘോഷം; മുൻഭാര്യ കിരണിന്റെ കൈപ്പിടിച്ച് ആമിർ എത്തി
R