ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും മുന്‍ ഇന്ത്യന്‍ നായകനുമായ ധോണിയ്ക്ക് വൻ ആരാധകവൃന്ദമാണ് ഉള്ളത്.​എന്നാൽ ഇപ്പോൾ ധോണിയ്ക്ക് ഒപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ താരമാണ് മകൾ സിവ ധോണിയും. നാലുവയസ്സുകാരിയായ സിവയുടെ കുസൃതികളും നൃത്തവും സംസാരവും പാട്ടുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോൾ സിവയോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് ബോളിവുഡ് താരറാണിയും കിങ്സ് പഞ്ചാബ് ഇലവൻ ഉടമയുമായ പ്രീതി സിന്റ.

ധോണിയുടെ ആരാധികയാണ് താനെന്നും എന്നാൽ ഇപ്പോൾ സിവയോടാണ് കൂടുതൽ സ്നേഹമെന്നും തുറന്നു പറഞ്ഞ പ്രീതി, സൂക്ഷിച്ചോ, ഞാൻ കുഞ്ഞു സിവയെ കിഡ്‌‌നാപ് ചെയ്യുമെന്ന് സ്നേഹപൂർവ്വം ധോണിയ്ക്ക് താക്കീതും നൽകുന്നുണ്ട്. ധോണിയ്ക്ക് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടായിരുന്നു പ്രീതിയുടെ രസകരമായ പ്രതികരണം.

ധോണിയുടെയും സാക്ഷി രാവത്തിന്റെയും മകളായ സിവ ജനിക്കുന്നത് 2015 ലാണ്. മകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാൻ ധോണി മടിക്കാറില്ല. 2010 ലാണ് ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്.

Read more about Ziva Dhoni: മുംബൈ ആജാ…!’; രോഹിത്തിനൊപ്പം മുംബൈയ്ക്ക് ജയ് വിളിച്ച് സിവ

Read more about Ziva Dhoni: ‘കമോൺ പപ്പാ…’ ഉച്ചത്തിൽ നീട്ടി വിളിച്ച് സിവ; ഇതിൽപരം എന്ത് വേണമെന്ന് ധോണിയോട് ആരാധകർ

Read more about Ziva Dhoni: അച്ഛന്‍ പുലിയെങ്കില്‍ മകള്‍ പുപ്പുലി; ആറ് ഭാഷയില്‍ സംസാരിച്ച് ഞെട്ടിച്ച് സിവ, കൈയ്യടിച്ച് ധോണി

Read more: ഡാൻസർ ധോണി, കൊറിയോഗ്രാഫർ സിവ; വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ

Preity Zinta, MS Dhoni, Ziva Dhoni. പ്രീതി സിന്റ, എംഎസ് ധോണി, സിവ ധോണി. Ziva Dhoni cute photos, Ziva Dhoni age, Ziva Dhoni photos, Ziva Doni Videos

Read more: അച്ഛനാണ് കൂള്‍, മകള്‍ അത്ര കൂളല്ല’; അനുവാദമില്ലാതെ ഫോട്ടോയെടുത്തയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കുഞ്ഞ് സിവ

കിങ്സ് പഞ്ചാബ് ഇലവൻ ഉടമയായ പ്രീതിയും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായ ധോണിയും ഒന്നിച്ചുള്ള ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മേയ് 12 ഞായറാഴ്ച ഇരു ടീമുകളും തമ്മിലുള്ള മത്സരം അരങ്ങേറാൻ പോവും മുൻപ് ക്യാപ്റ്റൻ കൂളിനൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ ഷെയർ ചെയ്യുകയാണ് പ്രീതി സിന്റ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook