ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ കുടുംബത്തോടൊപ്പം ഫലപ്രദമായി സമയം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം. ഫിറ്റ്നസ്, യോഗ, കുക്കിംഗ്, കൃഷി ഒക്കെയായി തിരക്കിലാണ് ഭൂരിഭാഗം പേരും. കുക്കിംഗ് ചിത്രങ്ങളും അടുക്കളത്തോട്ടത്തിൽ നിന്നുള്ള വിളവെടുപ്പിന്റെ ചിത്രങ്ങളുമെല്ലാം താരങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് നടി പ്രീതി സിന്റ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുക്കുകയാണ് താരം.
“ക്ഷമിക്കണം സുഹൃത്തുക്കളെ! എന്റെ ചെറിയ അടുക്കളത്തോട്ടത്തെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്, അത് പുറത്തുകാണിക്കാതിരിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണുന്നതും അവിശ്വസനീയമായൊരു വികാരമാണ്. ഇത് സാധ്യമാക്കിയ അമ്മാ… നിങ്ങളൊരു റോക്ക്സ്റ്റാറാണ്,” വീഡിയോ പങ്കുവച്ച് കൊണ്ട് പ്രീതി കുറിച്ചതിങ്ങനെ.
Read more: ക്യാരറ്റ് കൊണ്ട് ഇഡലി മുതൽ സമൂസ വരെ, ഒരാഴ്ചത്തേക്കുള്ള മെനു റെഡിയെന്ന് സാമന്ത
ഗാർഡനിംഗിലും കൃഷിയിലുമൊക്കെ താൽപ്പര്യമുള്ള പ്രീതി മുൻപും കിച്ചൻ ഗാർഡനിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺകാലത്ത് കൃഷി ചെയ്യാൻ പഠിച്ചത് വലിയ കാര്യമായി താൻ കാണുന്നു എന്ന് പ്രീതി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഭർത്താവ് ജീൻ ഗുഡ്നോഫിനൊപ്ം ലോസ് ഏഞ്ചൽസിലാണ് പ്രീതി ഇപ്പോൾ താമസം. ഒപ്പം അമ്മ നീൽപ്രഭ സിന്റയുമുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു.
Read more: 2004 ലെ സുനാമിയിൽ ഞാൻ മരിച്ചുപോവേണ്ടതായിരുന്നു: പ്രീതി സിന്റ