Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

അഭിമുഖത്തിലെ മീ ടൂ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചു: പ്രീതി സിന്റ

തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി

ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ മീ ടൂ ക്യാംപെയിനിനെ കുറിച്ചു പറഞ്ഞ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്ന ആരോപണവുമായി ബോളിവുഡ് താരം പ്രീതി സിന്റ. താന്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയാണ് പ്രീതി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ നിസ്സാരയും ഇന്‍സെന്‍സിറ്റിവുമായി കാണിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രീതി പറഞ്ഞു. എന്തെങ്കിലും മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രീതി നല്‍കിയ മറുപടി വളരെ വിവാദമായിരുന്നു. തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി. കൂടാതെ നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചും പെരുമാറുക എന്നും പ്രീതി പറഞ്ഞിരുന്നു. നവംബര്‍ 16നാണ് ബോളിവുഡ് ഹംഗാമയില്‍ ഈ അഭിമുഖം വന്നത്.

ഇതിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രീതി സിന്റ തന്നെ വന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തു വളച്ചൊടിച്ച് കൊടുത്തതില്‍ വളരെ ദുഃഖമുണ്ടെന്നും, അഭിമുഖത്തിനായി എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്നും താന്‍ കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ പ്രീതി, അന്നേദിവസം താന്‍ 25 അഭിമുഖങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ബോളിവുഡ് ഹംഗാമ മാത്രമാണ് തന്റെ അഭിമുഖം എഡിറ്റ് ചെയ്ത് നല്‍കിയതെന്നും, അതില്‍ നിരാശയുണ്ടെന്നും ട്വിറ്ററില്‍ പറഞ്ഞു.

എന്നാല്‍ ഈ മറുപടി ആരെയും തൃപ്തിപ്പെടുത്തിയിട്ടില്ല. പ്രീതിയോട് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. പ്രീതിയുടെ ആരോപണത്തില്‍ ഇതുവരെ ബോളിവുഡ് ഹംഗാമ പ്രതികരിച്ചിട്ടില്ല.

അഭിമുഖത്തില്‍ പ്രീതി സിന്റ നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും ഖേദകരമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. പ്രീതി മീ ടൂ മൂവ്‌മെന്റിനെ പരിഹസിക്കുകയാണെന്നും ആക്രമണത്തെ അതിജീവിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ യൂസേഴ്‌സ് പറയുന്നു.

രണ്ടുമാസം മുമ്പാണ് ബോളിവുഡില്‍ രണ്ടാം ഘട്ട മീ ടൂ ആരംഭിച്ചത്. നടി തനുശ്രീ ദത്ത, നാനാ പടേക്കര്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 2008ലെ ഒരു സിനിമാ സെറ്റില്‍ വച്ച് നാനാ പടേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും, പിന്നീട് തന്റെ സ്വാധീനമുപയോഗിച്ച് നാനാ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനുശ്രീ ദത്ത പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടന്‍ ആലോക് നാഥ്, സുഭാഷ് ഖായി, സാജിദ് ഖാന്‍, കൈലാഷ് ഖേര്‍, അനു മാലിക്, രജത് കപൂര്‍, വികാസ് ബാല്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Preity zinta claims controversial metoo interview was edited to be insensitive

Next Story
ഈ സിനിമയിൽ നായികയില്ല; നമ്പി നാരായണന്റെ ബയോപിക് ചിത്രത്തെക്കുറിച്ച് മാധവൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com