ഒരുകാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്നു നടി രംഭ. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെയും പ്രിയനടിയാണ് രംഭ.
വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞ രംഭ പിന്നീട് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെ രംഭ വിവാഹ മോചിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വ്യാജവാര്‍ത്തകള്‍ പരത്തുന്നവരുടെ വായടപ്പിക്കാന്‍ സീമന്ത ചടങ്ങിന്റെ ചിത്രങ്ങള്‍ രംഭ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.
തന്റെ മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനും നന്മയ്ക്കും വേണ്ടി നടത്തുന്ന ചടങ്ങാണ് സീമന്തം. ഗര്ഭകാലത്തില് ഏഴാം മാസമാണ് ഈ ചടങ്ങു നടത്തുക. സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
‘ഒക്കാട്ടി അടക്കു’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് രംഭ സിനിമാ അരങ്ങേറ്റം കുറിച്ചതെങ്കിലും 1992ല്‍ ഹരിഹരന് സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലൂടെയാണ് രംഭയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. വിനീത് ആയിരുന്നു ചിത്രത്തില്‍ നായകന്. പിന്നീട് ‘ചമ്പക്കുളം തച്ചന്’ എന്ന ചിത്രത്തിലും വിനീതിനൊപ്പം അഭിനയിച്ചു. ചമ്പക്കുളം തച്ചനു ശേഷം തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രംഭ തമിഴിലെ മുന്‍നിര നടിയായി ഉയര്‍ന്നുവന്നു.
പിന്നീട് സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ്, പായും പുലി, കബഡി കബഡി എന്നീ മലയാളം ചിത്രങ്ങളിലും രംഭ അഭിനയിച്ചു. കബഡി കബഡിയായിരുന്നു രംഭയുടെ അവസാന മലയാളം ചിത്രം.
ബിസിനസ്സുകാരനായ ഇന്ദ്രന് പദ്മനാഭനാണ് രംഭയുടെ ഭര്‍ത്താവ്. വിവാഹ ശേഷം രംഭ അഭിനയരംഗത്തോടു വിട പറയുകയായിരുന്നു. കാനഡയിലായിരുന്നു ഇവര്‍. രണ്ടു പെണ്‍കുട്ടികളാണ് ഇരുവര്‍ക്കും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook