അമ്മയാകാൻ തയ്യാറെടുക്കുകയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നടി കാജൽ അഗർവാൾ. ഏതാനും ദിവസം മുൻപാണ് താരത്തിന്റെ ബേബി ഷവർ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ബേബി ഷവറിന്റെ ചിത്രങ്ങൾ കാജൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ബേബി ഷവറിൽനിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഭർത്താവ് ഗൗതം കിച്ലുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും കാജൽ ഷെയർ ചെയ്തിട്ടുണ്ട്. പരസ്പരം മുഖത്തോടു മുഖം നോക്കി മതിമറന്നു നിൽക്കുന്ന കാജലും ഭർത്താവുമാണ് ഫൊട്ടോയിലുള്ളത്.
ചുവപ്പ് പട്ടുസാരിയിൽ നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും കാജൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നമുക്കറിയാത്ത ശക്തികളെക്കുറിച്ച് പഠിക്കുകയും ഒരിക്കലുമുള്ളതായി തോന്നിയിട്ടില്ലാത്ത ഭയങ്ങൾ കൈകാര്യം ചെയ്തും അമ്മയാകാനുള്ള പരിശീലനത്തിലാണെന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
2020 ഒക്ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്ലുവിന്റെയും വിവാഹം. മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്.
Read More: ഗർഭകാലത്തെ മാറ്റങ്ങൾ സ്വാഭാവികം, അസ്വസ്ഥരാകേണ്ടതില്ല; ബോഡി ഷെയ്മിങ്ങിനെതിരെ കാജൽ അഗർവാൾ