തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് എമി ജാക്സണ്‍. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ താരം. എമിയും ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകന്‍ ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

View this post on Instagram

days like this

A post shared by Amy Jackson (@iamamyjackson) on

പ്രണയദിനാശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എമിയും ജോര്‍ജും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ ആഘോഷപൂര്‍വമാണ് നടന്നത്. ഗര്‍ഭകാലം വളരെ ശ്രദ്ധാപൂര്‍വമാണ് എമി കൊണ്ടു പോകുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി ഗര്‍ഭപരിചരണങ്ങളിലാണ് താരം. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം സൈപ്രസിലാണ് താരമുളളത്. മഞ്ഞ ബിക്കിനിയും പൂക്കള്‍ നിറഞ്ഞ വസ്ത്രവും ധരിച്ച് നില്‍ക്കുന്ന ചിത്രത്തില്‍ നിറവയറും കാണാം. മാസങ്ങളായി തന്റെ ഗര്‍ഭകാലത്തെ ചിത്രം എമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

View this post on Instagram

3rd Trimester lets do thissss lil melon

A post shared by Amy Jackson (@iamamyjackson) on

Read More: എമി ജാക്‌സണിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഗര്‍ഭകാലത്ത് ജിമ്മില്‍ പോകുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിരുന്നു. ഈ അവസ്ഥയിലും തന്റെ ഫിറ്റ്നസ് ദിനചര്യകള്‍ മുടക്കാന്‍ താരം തയ്യാറായിട്ടില്ല. യോഗ ചെയ്താണ് എമി ആരോഗ്യം സംരക്ഷിക്കുന്നത്. ”രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്‍പ്പിടുത്തത്തിലാണ് ഞാന്‍. മിക്ക ദിവസവും ജിമ്മില്‍ പോകാറുണ്ട്. യോഗ മുടക്കാറില്ല” – എമി കുറിച്ചു.

മൂന്നു മാസങ്ങള്‍ക്കു മുമ്പായിരുന്നു ജോര്‍ജ് പനായോട്ടുമായുള്ള എമിയുടെ വിവാഹ നിശ്ചയം. 2015 മുതലുള്ള ഇരുവരുടേയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തി നില്‍ക്കുന്നത്. പ്രിയനിമിഷങ്ങള്‍ പങ്കു വയ്ക്കുന്ന കൂട്ടത്തില്‍ ഗര്‍ഭകാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

കുഞ്ഞ് ജനിച്ചതിനു ശേഷം മാത്രമാണ് ഇവർ വിവാഹിതരാവുകയുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി എമിയും ജോർജും തമ്മിൽ പ്രണയത്തിലാണ്. ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു. ഹോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുളള താരമാണ് എമി ജാക്സൺ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുളളതെങ്കിലും ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook