Latest News

തിരക്കിനിടയില്‍ വെബ്‌ സീരീസൊക്കെ കാണാന്‍ സമയം കിട്ടുമോ?: മമ്മൂട്ടിയുടെ മറുപടി

‘ഗെയിം ഓഫ് ത്രോണ്‍സ്’ തന്നെ ആകര്‍ഷിച്ചില്ല, മറിച്ച്, നെറ്റ്ഫ്ലിക്സ് സീരീസ് ആയ ‘ദി ക്രൌണ്‍’ ആണ് തനിക്കിഷ്ടപ്പെട്ട സീരീസ് എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി

mammootty, mammootty photos, mammootty unda, unda mammootty, the crown, game of thrones, GoT blooper, മമ്മൂട്ടി, മമ്മൂട്ടി ഉണ്ട

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ തിരക്കുകളെക്കുറിച്ച് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അഭിനയം, പൊതുപ്രവര്‍ത്തനം, സിനിമയിലെ തന്നെ സംഘടനാ പ്രവര്‍ത്തനം, കൈരളി ടിവിയുടെ ചെയര്‍മാന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ തുടങ്ങി 24/7 ഓട്ടമായിരിക്കും എന്നതില്‍ സംശയമില്ല. ഇതിനിടയില്‍ കാര്‍, ക്യാമറ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ഹോബികളും.

എന്നാല്‍ ഇതെനെല്ലാമിടയ്ക്ക് സിനിമാ ലോകത്തെ എല്ലാ പുതിയ കാര്യങ്ങളെക്കുറിച്ചും അപ്ഡേറ്റഡ്‌ ആണ് കക്ഷി. പുതിയ റിലീസുകള്‍ ആകട്ടെ, സാങ്കേതിക രംഗത്ത്‌ വരുന്ന മാറ്റങ്ങള്‍ ആകട്ടെ, എല്ലാം മമ്മൂട്ടിയ്ക്ക് അറിയാം. ഇപ്പോള്‍ വലിയ പ്രചാരത്തിലായിരിക്കുന്ന വെബ്‌ സീരീസുകളെക്കുറിച്ച്, അതിലെ തന്റെ ഇഷ്ടങ്ങളെക്കുറിച്ച്, മമ്മൂട്ടി അടുത്തിടെ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

mammootty, മമ്മൂട്ടി

‘ഗെയിം ഓഫ് ത്രോണ്‍സ്’ അല്ല, ‘ദി ക്രൌണ്‍’

ലോകമൊട്ടുക്കും ഉള്ള സിനിമാ-ടിവി സ്നേഹികള്‍ നെഞ്ചേറ്റിയ പരമ്പരയാണ് അടുത്തിടെ അവസാനിച്ച ‘ഗെയിം ഓഫ് ത്രോണ്‍സ്’ (GoT). എട്ടു സീസണുകളിലായി എച്ച് ബി ഓ ചാനലില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ഈ സീരീസ്, ‘മിനി സ്ക്രീനിലെ മഹാത്ഭുതം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഉഗ്വേദജനകമായ കഥ, വ്യവസ്ഥാനുരൂപമായ കഥാകഥനം, വിശിഷ്ടമായ സ്വഭാവചിത്രണം, അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ, മികച്ച ഡയലോഗുകൾ, ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്ന ആശ്ചര്യജനകമായ സാങ്കേതിക മികവ് എന്നിവയെല്ലാം നിറഞ്ഞ ‘ഗെയിം ഓഫ് ത്രോൺസ്’ ആരാധകര്‍ക്ക് ഒരു അഡിക്ഷന്‍ ആയിരുന്നു.

എന്നാല്‍ ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരീസിലെ കുറച്ചു എപിസോഡുകള്‍ കണ്ടിട്ടുണ്ട് എന്നും തന്നെ അത് ആകര്‍ഷിച്ചില്ല എന്നും മമ്മൂട്ടി വെളിപ്പെടുത്തി. മറിച്ച്, നെറ്റ്ഫ്ലിക്സ് സീരീസ് ആയ ‘ദി ക്രൌണ്‍’ ആണ് തനിക്കിഷ്ടപ്പെട്ട സീരീസ് എന്നും മെഗാസ്റ്റാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

Read Here: Game of Thrones, Season 8: ‘ഗെയിം ഓഫ് ത്രോൺസ്’ അവസാനിക്കുമ്പോള്‍

“ചരിത്രം കൊണ്ട് വരേണ്ടത് ഇങ്ങനെയാണ്. GoT എന്നത് ഫിക്ഷന്‍ ആണ്, The Crown എന്നത് യാഥാര്‍ത്ഥ്യവും,” ‘ദി ക്രൌണ്‍’ സീരീസിന്റെ അടുത്ത സീസണു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി പറയുന്നു.

ഇംഗ്ലണ്ടിലെ എലിസബത്ത്‌ രാജ്ഞിയുടെ (Queen Elizabeth II) ഭരണകാലഘട്ടം പ്രതിപാദിക്കുന്ന സീരീസ് ആണ് ‘ദി ക്രൌണ്‍’. ‘ദി ക്വീന്‍’ എന്ന ചലച്ചിത്രവും ‘ദി ഓഡിയന്‍സ്’ എന്ന നാടകവും ആസ്പദമാക്കിയാണ് ഈ സീരീസിന് രൂപം നല്‍കിയത്. രണ്ടു സീസണുകളിലായി ഇരുപത് എപിസോഡുകള്‍ ആണ് ‘ദി ക്രൌണിന്’ ഉണ്ടായിരുന്നത്.

പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാകാം: ‘ഗെയിം ഓഫ് ത്രോണ്‍സിലെ’ പിഴവുകളെക്കുറിച്ച് മമ്മൂട്ടി

‘Game of Thrones’ സീരീസിലെ വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു അതിന്റെ എട്ടാം സീസണിലെ നാലാം എപ്പിസോഡില്‍ കണ്ട ഒരു ബ്ലൂപ്പര്‍ അല്ലെങ്കില്‍ പിഴവ്. ഒരു പീരീഡ്‌ കഥ പറയുന്ന സീരീസിലെ ‘വാര്‍ രംഗ’ത്തില്‍ സ്റ്റാര്‍ബക്ക്സ് എന്ന കമ്പനിയുടെ കാപ്പിക്കപ്പ് കണ്ടതാണ് വിവാദമായത്. യുദ്ധത്തിനു ശേഷമുള്ള വിജയാഘോഷവേളയിൽ ഡാനിയുടെ മുമ്പിൽ കാണപ്പെട്ട ‘Starbucks Takeaway’ കപ്പാണ് സംവിധായകരുടെ ശ്രദ്ധക്കുറവിനെ വിമർശിക്കാന്‍ ഇടയാക്കിയത്. ‘ഗെയിം ഓഫ് ത്രോൺസ്’ നിർമാതാവ് ഉടനെ തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെ സീരീസ് ഫിനാലെ എപിസോഡിലും പിഴവുകള്‍ ഉണ്ടായി. രണ്ടു പ്ലാസ്റിക് വാട്ടര്‍ ബോട്ടിലുകളുടെ രൂപത്തിലായിരുന്നു അത്.

ഇത്രയധികം പേര്‍ ജോലി ചെയ്യുന്ന, ഇത്രയും മുതല്‍ മുടക്കുള്ള ഒരു സീരീസില്‍ ഇത്തരം കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആളുകളില്ല എന്നത് ഒട്ടും വിശ്വസനീയമല്ല എന്ന് ചിലര്‍ വാദിക്കുമ്പോള്‍ ഈ പിഴവുകളെ ദൃശ്യമാധ്യമ ചരിത്രത്തിലെ രസകരമായ അനക്രോണിസമായി (anachronism) വിലയിരുത്തുന്നവരുമുണ്ട്. ‘ഗെയിം ഓഫ് ത്രോണ്‍സിലെ’ കാപ്പിക്കപ്പ് – വെള്ളക്കുപ്പി പിഴവുകളെക്കുറിച്ച് മമ്മൂട്ടി പരാമര്‍ശിച്ചത് ഇങ്ങനെയാണ്: “അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്ന് വന്ന ശ്രദ്ധക്കുറവാണത്, അല്ലെങ്കില്‍ ഒരു വിവാദം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമായ ഒരു ശ്രമത്തിന്റെ ഭാഗമായി അത് അവിടെ ചേര്‍ത്തിരിക്കുന്നതാണ്.”

 

ചില സിനിമകളുടെ ചിത്രീകരണത്തിനിടയില്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍, സിനിമയുടെ ഭാഗം പോലുമല്ലാത്ത ചില സീനുകള്‍ ഉള്‍പ്പടെ ലീക്ക്  ചെയ്യാറുണ്ട്  എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നെഗറ്റിവ് കാര്യങ്ങള്‍ ഉണ്ടാക്കപ്പെടും, മനപ്പൂര്‍വ്വം ചില സീനുകള്‍ ലീക്ക് ചെയ്തു പബ്ലിസിറ്റി ഉണ്ടാക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ സിനിമയില്‍ ഇല്ലാത്ത, തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ആവും ലീക്ക് ചെയുക,” മമ്മൂട്ടി വെളിപ്പെടുത്തി.

GoT Bloopers (ഗെയിം ഓഫ് ത്രോണ്‍സ് പിഴവുകള്‍) മനപ്പൂര്‍വ്വമാണോ, അതോ ശ്രദ്ധക്കുറവാണോ എന്ന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ അദ്ദേഹം ഇങ്ങനെ കൂടി ചോദിച്ചതായി  ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

“ചിത്രീകരണത്തിനിടയില്‍ വരുന്ന ഇത്തരം പ്രശ്നങ്ങള്‍ എല്ലാം തന്നെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മായ്ക്കാവുന്നതാണ് എന്ന് അറിയില്ലേ നിങ്ങള്‍ക്കും?”

mammootty, unda

തിരക്കുകള്‍ക്കിടയില്‍ ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു എന്ന ചോദ്യത്തിനും മമ്മൂട്ടി സ്വതസിദ്ധമായ രീതിയില്‍ മറുപടി പറയുന്നുണ്ട്, ‘ഇതെല്ലാതെ ഞാന്‍ എന്ത് ചെയ്യാന്‍?’ എന്ന്.

ഇപ്പോള്‍ ‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ ചിത്രം അഭിനയിച്ച് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ അടുത്ത റിലീസ് ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യാണ്. ഈദ് റിലീസ് ആയി എത്താനിരുന്ന ‘ഉണ്ട’ ജൂണ്‍ 14ന് റിലീസ് ചെയ്യും.

Read More: National Film Awards 2019:’പേരന്‍പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്‌കാരം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prefer the crown over game of thrones malayalam super star mammootty on web series

Next Story
സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ടിക്കറ്റിന് വില കൂടുംCinema, സിനിമ, Tax, നികുതി, kerala, കേരളം, Movies, സിനിമ, ticket fare, ടിക്കറ്റ് നിരക്ക്, gst, ജിഎസ്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express