ഇതാര് തലൈവിയോ? സൈമ വേദിയിൽ വേറിട്ട ലുക്കുമായി പ്രയാഗ

ഹൈദരാബാദിൽ വെച്ചു നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയിലാണ് പ്രയാഗ വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെട്ടത്

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരമാണ് പ്രയാഗ. ഇപ്പോഴിതാ പ്രയാഗയുടെ ഒരു വേറിട്ട ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഹൈദരാബാദിൽ വെച്ചു നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌ (സൈമ) നിശയിലാണ് പ്രയാഗ വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷത്തിലാണ് പ്രയാഗ ചടങ്ങിനെത്തിയത്.

ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയും ഉടുത്ത്. ഞെറ്റിയിൽ ചുവപ്പുനിറത്തിലുള്ള വട്ടപ്പൊട്ടും കുത്തിയാണ് പ്രയാഗ റെഡ് കാർപ്പറ്റിൽ എത്തിയത്. സൈമയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രയാഗയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയിൽ നിന്നും നിവിൻ പോളി, റോഷൻ മാത്യൂ, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പൻ, നിക്കി ​ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു.

Also read: അമ്മയെ ക്യാമറയിൽ പകർത്തി മകൾ; സ്റ്റൈലിഷ് ചിത്രം ഏറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prayaga martin talaivi style look in siima awards

Next Story
കാവ്യക്ക് പിറന്നാൾ ആശംസയുമായി മീനാക്ഷിDileep, ദിലീപ്, Dilieep, Meenakshi Dileep, Kavya Madhavan, കാവ്യ മാധവൻ, Dileep Kavya, Dileep Kavya Latest, Dileep Kavya daughter, Mahalakshmi Dileep, Dileep family photo, Meenakshi Dileep instagram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com