മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി എത്തി പിന്നീട് സഹനടിയായും നായികയായും ഉയർന്ന താരമാണ് പ്രയാഗ.സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രയാഗ. താരത്തിന്റെ പുതിയ മേക്കോവർ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. വെളുത്ത നിറത്തിലെ ഹെയർ കളറിലാണ് പ്രയാഗ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മേക്കോവർ ലുക്കിനെ പിന്തുണച്ചും എതിർത്തുമുള്ള കമന്റുകളാണ് വീഡിയോയ്ക്കും പോസ്റ്റും താഴെ നിറഞ്ഞത്.
താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സട്രൈക്കേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറാണ് പ്രയാഗ. ടീമിനെ പ്രഖ്യാപിക്കുന്ന പ്രസ് മീറ്റിൽ ‘സിസിഎൽ നു വേണ്ടിയാണോ മേക്കോവർ ചെയ്‌ത’തെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.
“സിസിഎൽ നു വേണ്ടിയുള്ള മേക്കോവറായിരുന്നില്ലിത്. ഞാൻ ഉദ്ദേശിച്ച കളർ ഇതല്ലായിരുന്നു, ചെയ്‌തു വന്നപ്പോൾ ഇങ്ങനെയായി പോയതാണ്. സിനിമയിൽ നിന്ന് കുറച്ചു നാൾ ബ്രേക്കെടുക്കാൻ ഞാൻ തിരുമാനിച്ചു. അപ്പോൾ പിന്നെ എനിക്കിഷ്ടമുള്ളത് ചെയ്യാമല്ലോ” പ്രയാഗ പറഞ്ഞു.
താരത്തിന്റെ മറുപടി പൊട്ടിച്ചിരിയോടെയാണ് വേദി ഏറ്റെടുത്തത്.സിനിമാ മേഖലയിൽ അത്രയങ്ങ് സജീവമല്ല പ്രയാഗ ഇപ്പോൾ. അന്തോളജി ചിത്രം ‘നവരസ’യിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്.ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സൂര്യയായിരുന്നു നായക വേഷത്തിലെത്തിയത്.