അഭിനയത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും പഠനത്തോടും ജോലിയോടുമെല്ലാം എന്നേക്കുമായി ഗുഡ് ബൈ പറഞ്ഞ് സിനിമ കരിയർ ആയി സ്വീകരിച്ച എത്രയോ നടീനടന്മാർ നമുക്കുണ്ട്. വക്കീൽ കുപ്പായം ഉപേക്ഷിച്ച് അനിശ്ചിതത്വങ്ങൾ നിറഞ്ഞ വെള്ളിത്തിരയിലേക്ക് ഇറങ്ങിത്തിരിച്ച് മെഗാസ്റ്റാറായി മാറിയ മമ്മൂട്ടി, 12-ാം ക്ലാസ്സ് വിദ്യഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് വന്ന പൃഥ്വിരാജ് എന്നു തുടങ്ങി എത്രയോ താരങ്ങൾ.
സിനിമാതിരക്കുകൾക്കിടയിലും ബിരുദം കരസ്ഥമാക്കിയ യുവനടി പ്രയാഗാ മാർട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഭിമാന നിമിഷത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് പ്രയാഗ സന്തോഷം പങ്കിട്ടത്.
View this post on Instagram
മാർട്ടിൻ പീറ്ററിന്റേയും ജിജി മാർട്ടിന്റേയും മകളായ പ്രയാഗ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർത്ഥിയായിരുന്നു. ‘സാഗർ ഏലിയാസ് ജാക്കി’, ‘ഉസ്താദ് ഹോട്ടൽ’ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് പ്രയാഗയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് തമിഴിൽ ‘പിശാശ്’ എന്ന സിനിമയിലും അഭിനയിച്ചു.
View this post on Instagram
ഉണ്ണി മുകുന്ദൻ നായകനായ ‘ഒരു മുറൈ വന്ത് പാർത്തായ’ ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഫുക്രി’, ‘പോക്കിരി സൈമൺ’, ‘രാമലീല’ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിരുന്നു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലും പ്രയാഗ എത്തിയിരുന്നു.
View this post on Instagram
@m.o.dsignature @maria.tiya.maria @juliana_nicol_ #santhoshamsouthindianfilmawards #santhoshamawards
Read more: പ്രസന്നയെ ‘ഓടിച്ചിട്ട് ട്രോളി’ ട്രോളന്മാര്‍; പ്രയാഗയെ പ്രണയിച്ച് സോഷ്യല്‍മീഡിയ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook