കോളേജ് വിദ്യാർഥികൾക്കൊപ്പം നടി പ്രയാഗ മാർട്ടിന്റെ തകർപ്പൻ ഡാൻസ്. കാതലൻ ചിത്രത്തിൽ പ്രഭുദേവയുടെ ഹിറ്റ് ഗാനം മുക്കാ മുക്കാബുല എന്ന പാട്ടിനാണ് വിദ്യാർഥികൾക്കൊപ്പം പ്രയാഗ ചുവടുവച്ചത്. ആലുവയിലെ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു പ്രയാഗയുടെ ഡാൻസ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഡാൻസ് വൈറലായി മാറുകയാണ്.

ബാലതാരമായെത്തി നായികയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവം മൻസൂർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമലീലയും പോക്കിരി സൈമണും ആണ് പ്രയാഗയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ