മകളുടെ പിറന്നാൾ ആഘോഷമാക്കി പ്രസന്നയും സ്നേഹയും; ചിത്രങ്ങൾ

മകൾ ആദ്യന്തയുടെ ഒന്നാം പിറന്നാളിൽ ഗംഭീരമായൊരു പാർട്ടി തന്നെയാണ് സ്നേഹയും പ്രസന്നയും ഒരുക്കിയത്

Sneha, സ്നേഹ, പ്രസന്ന, prasanna, prasanna birthday, prasanna age, prasanna daughter, prasanna sneha, prasanna sneha daughter, prasanna sneha family, prasanna sneha family photo, sneha daughter, sneha prasanna daughter birthday, prasanna latest, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. കഴിഞ്ഞ ജനുവരിയിലാണ് ഇവർക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യന്ത എന്നാണ് താരദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ, മകൾ ആദ്യന്തയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സ്നേഹയും പ്രസന്നയും.

 

View this post on Instagram

 

A post shared by Sneha Prasanna (@realactress_sneha)

അടുത്തിടെയായിരുന്നു സ്നേഹയുടെ ജന്മദിനം. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വലിയ സർപ്രൈസായിരുന്നു പ്രസന്ന ഒരുക്കിയത്.

 

View this post on Instagram

 

A post shared by Sneha Prasanna (@realactress_sneha)

”നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്, എന്തൊരു സർപ്രൈസ്! അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ. എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി,” ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ​ പങ്കുവച്ചുകൊണ്ട് സ്നേഹ കുറിച്ച വാക്കുകൾ.

 

View this post on Instagram

 

A post shared by Sneha Prasanna (@realactress_sneha)

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകർക്കായി പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Sneha Prasanna (@realactress_sneha)

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read More: ‘ഇതൊക്കെ എനിക്കിനി പാകമാകുമോ എന്തോ’; പകച്ചു പോയി ശോഭനയുടെ ബാല്യം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prasanna sneha host wonderful birthday party for daughter aadhyantha photos

Next Story
കളികൂട്ടുകാർ ഒറ്റ ഫ്രെയിമിൽ; വൈറലായി ‘ഹൃദയം’ ലൊക്കേഷൻ ചിത്രംPranav mohanlal, Kalyani priyadarshan, hridayam movie
The moderation of comments is automated and not cleared manually by malayalam.indianexpress.com