scorecardresearch

മകളുടെ പിറന്നാൾ ആഘോഷിച്ച് സ്നേഹയും പ്രസന്നയും; ചിത്രങ്ങൾ

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്

മകളുടെ പിറന്നാൾ ആഘോഷിച്ച് സ്നേഹയും പ്രസന്നയും; ചിത്രങ്ങൾ

മകളുടെ പിറന്നാൾ ആഘോഷമാക്കി സ്നേഹയും പ്രസന്നയും. മകൾ ആദ്യന്തയുടെ രണ്ടാം ജന്മദിനമാണ് താരദമ്പതികൾ ആഘോഷിച്ചത്. സ്നേഹയുടെ അടുത്ത കൂട്ടുകാരിയായ മീന അടക്കമുള്ളവരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

sneha, prasanna, ie malayalam
sneha, prasanna, ie malayalam
sneha, prasanna, ie malayalam
sneha, prasanna, ie malayalam
sneha, prasanna, ie malayalam
sneha, prasanna, ie malayalam

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. അടുത്തിടെ കുടുംബസമേതം പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ആരാധകർക്കായി സ്നേഹ പങ്കുവച്ചിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള ചിത്രം സ്നേഹയും ആരാധകർക്കായി പങ്കുവച്ചിരുന്നു.

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read More: ആ ഓർമ്മകൾക്ക് നന്ദി; ശ്യാം സിൻഹ റോയ് ടീമിനോട് നന്ദി പറഞ്ഞ് സായ് പല്ലവി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prasanna sneha daughter aadhyantha birthday photos