scorecardresearch
Latest News

‘ഇത് വെറും നാടകം’, വാക്സിൻ സ്വീകരിക്കാൻ പേടിച്ച് സ്നേഹ; വീഡിയോയുമായി പ്രസന്ന

‘കഷ്ടം ഉണ്ടെടോ’ എന്നാണ് വിജയ് യേശുദാസ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. ഇന്നാണ് ഇവർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് വാക്സിൻ സ്വീകരിച്ചത്. താരങ്ങൾ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടയിൽ പ്രസന്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധയമാകുന്നത് .

സ്നേഹ വാക്സിൻ എടുക്കുന്ന വീഡിയോയാണ് പ്രസന്ന പങ്കുവെച്ചിരിക്കുന്നത്. ഇഞ്ചക്ഷൻ പേടിയുള്ള പ്രസന്ന വാക്സിൻ എടുക്കാൻ പേടിക്കുന്നതും ആദ്യം ഒഴിഞ്ഞു മാറുന്നതും കണ്ണടച്ചു ഇരിക്കുന്നതുമൊക്കെയാണ് വീഡിയോയിൽ. വീഡിയോ ഷൂട്ട് ചെയ്യുന്ന പ്രസന്ന ചിരിക്കുന്നതും കാണാം. ‘വാക്സിൻ നാടകം’ എന്ന ക്യാപ്‌ഷനുമായാണ് പ്രസന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്നേഹയുടെ പേടി കണ്ട് കമന്റ് ബോക്സിൽ ചിരി നിറയുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ വിജയ് യേശുദാസും കമന്റ് ചെയ്തിട്ടുണ്ട്. ‘കഷ്ടം ഉണ്ടെടോ’ എന്നാണ് വിജയ് കമന്റ് ചെയ്തിരിക്കുന്നത്.

Read Also: സിദ്ധാർത്ഥ് മരിച്ചെന്ന് യുട്യൂബ് വീഡിയോ; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി താരം

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്, ഒരു മകനും മകളും. 2020 ജനുവരി 24 നാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Prasanna shares funny video of sneha getting covid vaccine