മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല, മക്കളായ പ്രാർഥനയും നക്ഷത്രയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം കെട്ടിപ്പിടിച്ചു നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് പ്രാർഥന ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Read More: അമ്മൂമ്മയ്ക്കൊപ്പം പ്രാർത്ഥനയുടെ നൃത്തം; വീഡിയോ
ദിവസങ്ങൾക്ക് മുൻപായിരുന്നു മല്ലിക സുകുമാരന്റെ ജന്മദിനം. അമ്മൂമ്മയുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് പ്രാർത്ഥന ജന്മദിനാശംസകൾ അറിയിച്ചത്. സാവേജ് ലൗ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്.
Read More: അമ്മയുടേം അച്ഛന്റേം ചേച്ചീടേം ചെല്ലക്കുട്ടി; ചിത്രം പങ്കുവച്ച് പ്രാർഥന
ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.
മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.