സാധാരണയായി പ്രാർഥനയും പൂർണിമയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണാറുള്ളത്. വളരെ വിരളമായേ ഇന്ദ്രജിത് പ്രത്യക്ഷപ്പെടാറുള്ളൂ. ഇക്കുറി മകൾക്കൊപ്പമാണ് ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ. പ്രാർഥനയോടൊപ്പം രസകരമായ നിമിഷങ്ങളിൽ ഏറെ സന്തോഷത്തോടെയാണ് ഇന്ദ്രജിത്തിനെ കാണുന്നത്. അച്ഛനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് പ്രാർഥന തന്നെയാണ്.
പൂർണിമയും ഇന്ദ്രജിത്തും നല്ല ഭാര്യഭർത്താക്കന്മാർ മാത്രമല്ല, നല്ല മാതാപിതാക്കൾ കൂടിയാണ്. മക്കൾക്ക് അവർ അച്ഛനമ്മമാർ മാത്രമല്ല, അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന രസകരമായ ചിത്രങ്ങൾ തന്നെ അതിന് തെളിവാണ്.
Read More: എനിക്ക് 21 അവന് 20, ഞാനൊരു നടിയും അവനൊരു വിദ്യാർഥിയും; പൂർണിമ പറയുന്നു
മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് കൊണ്ടു തന്നെ. 2002 ഡിസംബർ 13നാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാകുന്നത്. മുൻപ് വിവാഹ വാർഷിക ദിനത്തിൽ ഇന്ദ്രജിത്തുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഹൃദയസ്പർശിയായ ഒരു കുറിപ്പായിരുന്നു പൂർണിമ പങ്കുവച്ചത്.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,”