പ്രാർഥനയുടെ തകർപ്പൻ ഡാൻസ്; കൂടെ ആഞ്ഞ് പിടിച്ച് കൂട്ടുകാരനും

ടെറസിൽ, പ്രാർഥന കിടിലൻ സ്റ്റെപ്പുകളിടുമ്പോൾ ഒപ്പമെത്താൻ ആഞ്ഞ് പിടിക്കുകയാണ് ശരൺ. രസകരമായ ഈ വീഡിയോയ്ക്ക് രസകരമായ കുറേ കമന്റുകളും ഉണ്ട്

Prarthana Indrajith, Prarthana, Prarthana Indrajith dance video, poornima, indrajith, iemalayalam

മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടേയും മക്കളാണ് പ്രാർഥനയും നക്ഷത്രയും.

Read More: മാസ് ആയി പ്രാർഥന, ക്യൂട്ട് ആയി നക്ഷത്ര, കൂട്ടിന് വേദുവും; സന്തുഷ്ട കുടുംബം

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാൻസും പ്രാർഥനയ്ക്ക് പൂ പറിയ്ക്കുന്ന പോലെയേ ഉള്ളൂ.

ഇക്കുറി സുഹൃത്തിനൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ ആണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ടെറസിൽ, പ്രാർഥന കിടിലൻ സ്റ്റെപ്പുകളിടുമ്പോൾ ഒപ്പമെത്താൻ ആഞ്ഞ് പിടിക്കുകയാണ് ശരൺ. രസകരമായ ഈ വീഡിയോയ്ക്ക് രസകരമായ കുറേ കമന്റുകളും ഉണ്ട്.

 

View this post on Instagram

 

@thesharannair obviously does it better

A post shared by Prarthana (@prarthanaindrajith) on

കുറച്ചു ദിവസം മുൻപ് പ്രാർഥനയുടേയും നക്ഷത്രയുടേയും കുറച്ച് രസകരമായ ചിത്രങ്ങൾ​പൂർണിമ പങ്കുവച്ചിരുന്നു. ചിത്രത്തിൽ മുട്ടും ഷർട്ടുമിട്ട് സൺഗ്ലാസും വച്ച് മാസ് ലുക്കിലാണ് പ്രാർഥന. ദാവണിയാണ് നക്ഷത്രയുടെ വേഷം. മുടിയൊക്കെ പിന്നിക്കെട്ടി വലിയ കമ്മലുകളിട്ട്, നല്ല നാടൻ പെൺകുട്ടി ലുക്കിലാണ് നക്ഷത്ര. കൂടെ ഇരുവരുടേയും മകനായി വേദുവും. പൂർണിമയുടെ അനിയത്തി പ്രിയയുടെ മകനാണ് വേദു.

 

View this post on Instagram

 

Oru Happy Family #madnessrunsinourblood #mygoofballs #onamfun #kidsdressupgames #childhoodmemories

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

ഒരു സന്തുഷ്ട കുടുംബം എന്ന ക്യാപ്ഷൻ നൽകിയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. അച്ഛനായി പ്രാർഥനയും അമ്മയായി നക്ഷത്രയും കുട്ടിയായി കുഞ്ഞു വേദുവും.

Read More: എനിക്ക് പായസം വേണം… ഓണമുണ്ണാൻ റെഡിയായി പ്രാർഥന ഇന്ദ്രജിത്

അച്ഛൻ ഇന്ദ്രജിത് നായകനായ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.

Web Title: Prarthana shares dance video with friend

Next Story
ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്നത്തിന്റെയും ഫലം അനാസ്ഥയോടെ കൈകാര്യം ചെയ്യപ്പെട്ടു; വിധു വിൻസന്റിന്റെ രാജി സ്വീകരിച്ച് ഡബ്ല്യുസിസിVidhu Vincent, Women In Cinema Collective, AMMA, B Unnikrishnan, Vidhu Vincent Quit From WCC, വിധു വിന്‍സെന്‍റ്, വിമെണ്‍ ഇന്‍ സിനിമ കളക്റ്റീവ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com