ഓണമിങ്ങെത്തി. കൊറോണക്കാലമാണെങ്കിലും ആഘോഷിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മലയാളികൾ പാഴാക്കാറില്ല. നിയന്ത്രണങ്ങ ഉണ്ടെങ്കിലും പൂക്കളവും സദ്യയൊരുക്കലും ഓണക്കോടിയുടുക്കലും ബന്ധുവീടുകളിലേക്കുള്ള യാത്രകളുമെല്ലാം മുടങ്ങാതെ നോക്കും. ഓൺലൈൻ ക്ലാസുകളാണെങ്കിലും കുട്ടികൾക്ക് വേണ്ടി വിവിധ ആഘോഷങ്ങളൊക്കെ തയ്യാറാക്കുന്നുണ്ട്.
Read More: പത്താംക്ലാസ് പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല നിങ്ങളെ അടയാളപ്പെടുത്തുന്നത്; ആശംസകളോടെ പൂർണിമ
ഓണം എന്നാൽ സദ്യ തന്നെയാണ് കേമൻ. സദ്യയിലാണെങ്കിൽ പായസവും. എനിക്ക് പായസം വേണം എന്നു പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർഥന ഇൻസ്റ്റഗ്രാമിൽ തന്റെ ഓണക്കോടിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കസവ് സാരിയുടുത്ത് മുടിയൊക്കെ കളർ ചെയ്ത് നല്ല സ്റ്റൈലൻ ലുക്കിലാണ് പ്രാർഥന ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി.
സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.
അച്ഛൻ ഇന്ദ്രജിത് നായകനായ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook