പൂര്‍ണിമ- ഇന്ദ്രജിത്ത് ദമ്പതികളുടെ മക്കളായ പ്രാര്‍ത്ഥനും നക്ഷത്രയും മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഗായിക കൂടിയായ പ്രാര്‍ത്ഥന ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പിന്നണി ആലപിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥന ലണ്ടനിലേയ്ക്കു പോയത്.
അനുജത്തി നക്ഷത്രയ്‌ക്കൊപ്പമുളള ചിത്രങ്ങളാണ് പ്രാര്‍ത്ഥന പങ്കുവച്ചിരിക്കുന്നത്. ‘ജീവവായു പോലെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്’ എന്ന അടിക്കുറിപ്പാണ് പ്രാര്‍ത്ഥന നല്‍കിയിരിക്കുന്നത്. രണ്ടു പേരും സുന്ദരികളായിരിക്കുന്നു, സിസ്റ്റര്‍ ഗോള്‍സ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറഞ്ഞിരിക്കുന്നത്.
ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയില്‍ സംഗീതം പഠിക്കാനാണ് പ്രാര്‍ത്ഥന പോയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രാര്‍ത്ഥന പങ്കുവയ്ക്കാറുളള പാട്ടു പാടിയുളള റീലുകള്‍ക്കു ആരാധകര്‍ അനവധിയുണ്ട്. ചേച്ചിയെ പോലെ തന്നെ നക്ഷത്രയും കലാരംഗത്തു ചുവടുറപ്പിച്ചിട്ടുണ്ട്.ടിയാന്‍, പോപ്പി, ലല്ലന്നാസ് സോങ്ങ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.