പൂര്‍ണിമ- ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും, ഗായികയുമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം കുടുംബവുമൊന്നിച്ചുളള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രാര്‍ത്ഥന ബന്ധുക്കളോട് യാത്ര പറഞ്ഞ് കരയുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അപ്പുപ്പന്‍, അമ്മുമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന പ്രാര്‍ത്ഥനയെ വീഡിയോയില്‍ കാണാം. ‘ ഹാര്‍ടസ്റ്റ് ഗുഡ് ബൈ’ എന്ന അടിക്കുറിപ്പു നല്‍കിയാണ് പ്രാര്‍ത്ഥന പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഉപരി പഠനത്തിനായി വിദേശത്തു പോവുകയാണെന്നാണ് കമന്റുകളില്‍ നിന്നു വ്യക്തമാകുന്നത്. കരയുന്ന പ്രാര്‍ത്ഥനയെ ആശ്വസിപ്പിക്കുന്ന പൂര്‍ണിമയെയും വീഡിയോയില്‍ കാണാം.
പിന്നണി ഗായികയായ പ്രാര്‍ത്ഥന ‘ ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്.