പൂർണിമ ഇന്ദ്രജിത്ത് അമ്മ എന്നതിലുപരി മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്. അമ്മയെ പോലെ ഫാഷനിൽ പ്രാർത്ഥനയും ഒട്ടു പിന്നോട്ടല്ല. ഫാഷനിലെ പുത്തൻ ട്രെൻഡുകൾ പ്രാർത്ഥന പരീക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും പൂർണിമയെ പോലെ സജീവമാണ് മകൾ പ്രാർത്ഥനയും.
അമ്മയ്ക്കൊപ്പം സായാഹ്ന നടത്തത്തിന്റെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് പ്രാർത്ഥന. കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ അമ്മയുടെ കൈപിടിച്ച് നടന്നുപോകുന്ന വീഡിയോയാണ് പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.
Read More: നസ്രിയയ്ക്ക് വിസ്മയ മോഹൻലാൽ നൽകിയ വിളിപ്പേര്
കഴിഞ്ഞ ദിവസം പൂർണിമയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പ്രാർത്ഥന പങ്കുവച്ചത്. സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു അമ്മയും മകളും. സാരിയിലുളള തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പ്രാർത്ഥന ഷെയർ ചെയ്തിരുന്നു.
അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന എത്തിയത്. തന്റെ സ്വരമാധുര്യത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥന നിരവധി ആരാധകരെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.