അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, തന്റെ പുതിയ ആൽബവുമായി എത്തുകയാണ് പ്രാർത്ഥന. മകളുടെ പുതിയ ആൽബത്തിന് ആശംസകൾ നേരുകയാണ് ഇന്ദ്രജിത്തും പൂർണിമയും.
പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.
മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.
Read more: അമ്മയ്ക്കൊപ്പമൊരു സായാഹ്ന നടത്തം, വീഡിയോ പങ്കുവച്ച് പ്രാർത്ഥന ഇന്ദ്രജിത്ത്