Latest News

ശോ, സ്റ്റെപ് തെറ്റി; മകൾക്കൊപ്പം നൃത്തം വച്ച് പൂർണിമ, വീഡിയോ

പൂർണിമയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പ്രാർത്ഥന പങ്കുവച്ചത്

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, prarthana indrajith, പ്രാർത്ഥന ഇന്ദ്രജിത്ത്, Poornima Indrajith new year, Poornima Indrajith saree photos, Poornima indrajith goa photos, Poornima Indrajith fashion photos, ഐഇ മലയാളം, ie malayalam

മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരു വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂർണിമ ഒരു കൂട്ടുകാരി കൂടിയാണ്. ഇപ്പോഴിതാ പ്രാർത്ഥന പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

പൂർണിമയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പ്രാർത്ഥന പങ്കു വച്ചത്. വീഡിയോക്ക് താഴെ “ശോ സ്റ്റെപ്പ് തെറ്റി,” എന്ന് പൂർണിമ ഒരു കമന്റ് ചെയ്തിട്ടുമുണ്ട്.

അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന എത്തിയത്. തന്റെ സ്വരമാധുര്യത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥന നിരവധി ആരാധകരെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.

Read more: ഈ അമ്മൂമ്മ കിടുവാ; മല്ലിക സുകുമാരനൊപ്പം പ്രാർത്ഥനയുടെ നൃത്തം, വീഡിയോ

അമ്മയെ പോലെ തന്നെ ഫാഷനിലും മുന്നിലാണ് പ്രാർത്ഥന. അടുത്തിടെ പ്രാർത്ഥനയുടെ പുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങൾ വൈറലായിരുന്നു.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Prarthana indrajith mothers day post with poornima

Next Story
തമിഴിലെ സൂപ്പർ താരമാണ്, ആരെന്നു മനസിലായോ?vikram, cobra, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com