മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടേയും മക്കളാണ് പ്രാർഥനയും നക്ഷത്രയും.
സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാൻസും പ്രാർഥനയ്ക്ക് പൂ പറിയ്ക്കുന്ന പോലെയേ ഉള്ളൂ.
അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രാർഥന എത്തിയിരിക്കുന്നത്.
ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോ പൂർണിമ പങ്കുവച്ചിരുന്നു. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചു.
ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയായിരുന്നു കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തത്.
Read More: അമ്മയോ മകളോ എന്ന് ആരാധകർ, അമ്മ ഹോട്ടാണ് പക്ഷെ ജീൻസ് എന്റേതെന്ന് പ്രാർഥന
എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.
ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.
മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.