രണ്ടു ദിവസം മുൻപായിരുന്നു താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും ഇളയമകൾ നക്ഷത്രയെന്ന നച്ചുവിന്റെ ജന്മദിനം. നച്ചുവിന് ചേച്ചി പ്രാർത്ഥന ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.
“എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്. ജന്മദിനാശംസകൾ എന്റെ വികൃതിക്കുട്ടീ.. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് സത്യമായിട്ടും എനിക്കറിയില്ല. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ. വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ,” എന്നാണ് നക്ഷത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥന കുറിച്ചത്.
പ്രാർഥന, നക്ഷത്ര എന്നീ രണ്ടു മക്കളാണ് ഇന്ദ്രജിത്-പൂർണിമ ദമ്പതികൾക്ക്. പാട്ടുകാരി കൂടിയാണ് പ്രാർഥന. ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.
Read more: ഞങ്ങൾ മൂന്നുപേർ ഒന്നിച്ച ആദ്യ ചിത്രം; ഓർമയുണ്ടോയെന്ന് ഇന്ദ്രജിത്തിനോട് പൂർണിമ