സോഷ്യൽ ലോകത്തെ താരങ്ങളാണ് പൂർണിമ ഇന്ദ്രജിത്തും മകൾ പ്രാർത്ഥനയും. അഭിനയത്തിലൂടെയാണ് പൂർണിമ ആരാധക ഹൃദയങ്ങൾ നേടിയതെങ്കിൽ പാട്ടിലൂടെയാണ് പ്രാർത്ഥന ആരാധകരുടെ ഇഷ്ടം നേടിയത്. അടുത്തിടെ സൈമ അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുളള അവാർഡും പ്രാർത്ഥന നേടിയിരുന്നു.
സൈമ അവാർഡിനെത്തിയപ്പോഴുളള ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രാർത്ഥന. അമ്മയ്ക്കൊപ്പമുളള ഡാൻസ് വീഡിയോയാണ് പ്രാർത്ഥന പങ്കുവച്ചത്. ബ്രോ, നിങ്ങൾ അവാർഡ് സ്വീകരിക്കുമ്പോൾ എനിക്ക് വീഡിയോ ഷൂട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം ഇതാണെന്നാണ് സാനിയ ഇയ്യപ്പനെ ടാഗ് ചെയ്ത് പ്രാർത്ഥന എഴുതിയിരിക്കുന്നത്.
ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) നിശയിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. മഞ്ഞ ഗൗണിലാണ് പ്രാർത്ഥന അമ്മയ്ക്കൊപ്പം അവാർഡ് നിശയ്ക്കെത്തിയത്. മലയാള സിനിമയിൽ നിന്നുമുള്ള മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയത് പ്രാർത്ഥനയാണ്.
പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.
Read More: സൈമ റെഡ്കാർപെറ്റിൽ സുപ്രിയയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ്; വീഡിയോ