അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പാട്ട് പാടുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും എല്ലാം വീഡിയോകൾ പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.
ഇൻസ്റ്റഗ്രാം റീൽസിൽ ഡാൻസ് ചെയ്യുന്നതിന്റെ ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാർത്ഥന ഇപ്പോൾ. യുഎസ് റാപ്പറായ ഡോജകാറ്റിന്റെ വുമൺ എന്ന മ്യൂസികിനൊപ്പമാണ് പ്രാർത്ഥന ചുവട് വയ്ക്കുന്നത്.
വീഡിയോക്ക് താഴെ പൂർണിമയുടെ കമന്റും കാണാം. ഡിന്നർ കഴിക്കാൻ വിളിച്ചുകൊണ്ടാണ് പൂർണിമയുടെ കമന്റ്. “ഡിന്നറിന് വരൂ”, എന്ന് പൂർണിമ കമന്റ് ചെയ്തു. “കുറച്ച് കഞ്ഞി എടുക്കട്ടെ” എന്ന് ഒരു ഹാഷ്ടാഗോട് കൂടിയാണ് കമന്റ്.

മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, മാലിക്കിലെ ‘തീരമേ’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയാണ് പ്രാർത്ഥന.
Read More: മമ്മൂട്ടിയ്ക്ക് മകളുടെ പിറന്നാൾ സമ്മാനം
പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.
മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്.
Read More: തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ; ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.