ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ ജന്മദിനമാണ് ഇന്ന്. പ്രാർത്ഥനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജും പൂർണിമയും ഗീതു മോഹൻദാസും പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞായ പ്രാർത്ഥനയെ കൈകളിൽ എടുത്തുനിൽക്കുന്ന പഴയകാലചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് ആശംസ നേർന്നിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ പാത്തൂ,” എന്നാണ് പൃഥ്വി കുറിക്കുന്നത്.

പൃഥ്വിയുടെ ആശംസയ്ക്ക് സ്നേഹം അറിയിച്ച് പ്രാർത്ഥനയും കമന്റ് ചെയ്തിട്ടുണ്ട്. “നന്ദി കൊച്ചച്ഛാ… ഐ ലവ് യൂ സോ മച്ച്. സീ യൂ സൂൺ,” എന്നാണ് പ്രാർത്ഥന കുറിക്കുന്നത്.

 

View this post on Instagram

 

Happy birthday Paathu! @prarthanaindrajith

A post shared by Prithviraj Sukumaran (@therealprithvi) on

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വർഷങ്ങൾ. സുന്ദരിയായ മകളേ, ജന്മദിനാശംസകൾ,” എന്നാണ് പൂർണിമ കുറിക്കുന്നത്.

Sixteen of the Sweetest Years of our life
Happy Birthday, Beautiful Daughter
#prarthanaindrajith

Pic: Bunuel…

Posted by Poornima Indrajith on Wednesday, October 28, 2020

Read more:വരികൾ തെറ്റിയാലും ഈണത്തിൽ കോംപ്രമൈസില്ല, പാട്ടിൽ ലയിച്ച് നക്ഷത്രക്കുട്ടി; വീഡിയോ പങ്കുവച്ച് പൂർണിമ

‘നിന്നിലെ പാട്ടും നിഷ്കളങ്കതയും എന്നും​ ഇതുപോലെ ഇരിക്കട്ടെ,’ എന്നാണ് മകൾക്ക് ഇന്ദ്രജിത്തിന്റെ ആശംസ.

പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകൾക്ക് ആശംസകളുമായി ഗീതു മോഹൻദാസും എത്തിയിട്ടുണ്ട്. “ഹാപ്പി സ്വീറ്റ് 16 ഡോൾ,” എന്നാണ് ഗീതുവിന്റെ ആശംസ.

 

View this post on Instagram

 

Happy sweet 16 doll ! I’m gonna call you and not ‘cringe’ publicly @prarthanaindrajith

A post shared by Geetu Mohandas (@geetu_mohandas) on

വീട്ടിൽ എല്ലാവരും അഭിനയരംഗത്ത് സജീവമാകുമ്പോഴും പാട്ടിന്റെ വഴിയെ സഞ്ചരിക്കാനാണ് പ്രാർത്ഥനയ്ക്ക് ഇഷ്ടം. പ്രാർത്ഥനയുടെ പാട്ടുകളും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ പാട്ടുപാടി ബോളിവുഡിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

What a lovely track Paathu!
All the best to #BejoyNambiar, #GovindVasantha and the entire team of #Taish!

Here’s a…

Posted by Prithviraj Sukumaran on Tuesday, 20 October 2020

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” എന്നാണ് പൃഥ്വി കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook