scorecardresearch

Pranaya Vilasam OTT: പ്രണയ വിലാസം ഒടിടിയിൽ

Pranaya Vilasam OTT: അർജുൻ അശോകൻ, അനശ്വര രാജൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'പ്രണയ വിലാസം' ഒടിടിയിലേക്ക്

Pranaya Vilasam OTT: അർജുൻ അശോകൻ, അനശ്വര രാജൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'പ്രണയ വിലാസം' ഒടിടിയിലേക്ക്

author-image
Entertainment Desk
New Update
Pranaya Vilasam, Pranaya Vilasam OTT, Pranaya Vilasam OTT Release, Pranaya Vilasam movie release, Pranaya Vilasam OTT Platform, Pranaya Vilasam OTT Zee 5

Pranaya Vilasam OTT Release

Pranaya Vilasam OTT: സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് 'പ്രണയ വിലാസം' . അര്‍ജുൻ അശോകൻ നായകനായ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഇപ്പോഴിതാ, 'പ്രണയ വിലാസം' ഒടിടി റിലീസിന് എത്തുകയാണ്.

Advertisment

അർജുൻ അശോകൻ, അനശ്വര രാജൻ, മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എല്ലാറ്റിനും സൗന്ദര്യം കൂട്ടുന്ന, ജീവിതത്തിനു പുതിയ ഉണർവ്വേകുന്ന പ്രണയത്തെ കുറിച്ചു തന്നെയാണ് 'പ്രണയവിലാസ'വും പറയുന്നത്. പക്ഷേ നായികയുടെയും നായകന്റെയും മാത്രം പ്രണയത്തിലേക്കല്ല സംവിധായകൻ ഫോക്കസ് ചെയ്യുന്നത്. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ, പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് ആണ് 'പ്രണയവിലാസം' പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പല കാലഘട്ടങ്ങളിലുള്ള മൂന്നു പ്രണയമാണ് ചിത്രം പറയുന്നത്.

സമീപകാലത്ത് മലയാളത്തിലുണ്ടായ പ്രണയചിത്രങ്ങളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ചിത്രമാണിത്. ഇടയ്ക്ക് ചിരിപ്പിച്ചും മനസ്സു തൊടുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ചിത്രത്തിനു സാധിച്ചിരുന്നു. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisment

ഏപ്രിൽ 14 നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. സീ 5ൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: