പ്രണവിന്റെ ‘ആദി’ക്ക് യു സര്‍ട്ടിഫിക്കേറ്റ്

ഇരുന്നൂറില്‍ പരം സ്‌ക്രീനുകളിലായാണ് ആദി പ്രേക്ഷകരിലേക്കെത്തുന്നത്.

Pranav Mohanlal

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം ‘ആദി’ക്ക് സെന്‍സര്‍ ബോര്‍ഡിന്‌റെ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം ജനുവരി 26ന് തിയേറ്ററുകളില്‍ എത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ്, മാക്‌സ് ലാബ് എന്നിവയ്ക്കാണ്.

ഇരുന്നൂറില്‍ പരം സ്‌ക്രീനുകളിലായാണ് ആദി പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു തുടക്കക്കാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ഓപ്പണിങ് ആണ് പ്രണവിന് ലഭിക്കുന്നത്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങള്‍. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pranav mohanlals aadhi censored with clean u certificate

Next Story
ഇഷ്ട നടനാരെന്ന ചോദ്യത്തിന് നയൻതാരയുടെ മറുപടി കേട്ട് വിജയ്‌യും കൈയ്യടിച്ചു!
The moderation of comments is automated and not cleared manually by malayalam.indianexpress.com