മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്മാരില് ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്റെ പ്രെഫൈലിലൂടെ പങ്കുവച്ച യാത്രാ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
യാത്രക്കിടയിൽ വഴിയോരത്തുള്ള ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് ഷെയർ ചെയ്തിരിക്കുന്നത്. യൂറോപ്പ് യാത്രയിൽ പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. വന്ന് ഒരു സിനിമ ചെയ്തിട്ട് പോകൂ, റിയൽ ലൈഫ് ചാർളി തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെയുണ്ട്.
പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിനു പുറമെ ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന്, അജു വര്‍ഗീസ്, വിജയരാഘവന് എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.