യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്. പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രണവ്. മഴയത്ത് സ്ലാക് ലൈനിലൂടെ നടക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ശരീരം നല്ലരീതിയിൽ ബാലൻസ് ചെയ്‌ത് അനായാസം ലൈനിനു മുകളിൽ കൂടി നടക്കുന്ന പ്രണവിനെ വീഡിയോയിൽ കാണാം. ഒരു വശത്തു കൂടി നടന്ന ശേഷം മറുവശത്തേക്ക് തിരിച്ചു നടക്കുകയാണ് പ്രണവ്. താരത്തിനെ അഭിനന്ദങ്ങൾ കൊണ്ട് മൂടുകയാണ് ആരാധകർ. വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. മകനെ മടങ്ങി വരൂ എന്ന അച്ഛൻ മോഹൻലാൽ, പേസ്റ്റ് തിരിച്ച് ടൂബിൽ കയറ്റാൻ പറ്റൂവോ ഇനി അതു മാത്രമല്ലേ ബാക്കിയൊള്ളൂ, ചാർലിയായി അഭിനയിച്ചത് ദുൽഖർ ആണെങ്കിലും ജീവിക്കുന്നത് പ്രണവാണ്, കാലിൽ ഫെവിക്യൂക്ക് തേച്ചിട്ടില്ലേ അങ്ങനെ നീളുന്നു കമന്റുകൾ.
നേരത്തെയും ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും വൈറലായിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് ആ വീഡിയോയിൽ കഴിഞ്ഞത്. പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ കൂറ്റന്‍ മല കയറുന്ന പ്രണവിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. വളരെ നിസാരമായാണ് പ്രണവ് മല കയറുന്നത്. ക്ലൈംബിങ്ങ് ഷൂസ് മാത്രമാണ് പ്രണവ് മലകയറ്റത്തിനായി ഉപയോഗിച്ചിരുന്നത്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിന് പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.