scorecardresearch

സ്ലാക് ലൈനിലൂടെ കൂളായി നടന്ന് പ്രണവ്; സാഹസിക വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

സ്ലാക് ലൈനിലൂടെ കൂളായി നടന്ന് അമ്പരപ്പിച്ച് പ്രണവ് മോഹൻലാൽ

Pranav Mohanlal, slackline walk

യാത്രകളോടും സാഹസികതയോടുമെല്ലാം ഏറെ താൽപ്പര്യമുള്ള ആളാണ് പ്രണവ് മോഹൻലാൽ. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം പ്രത്യേക പരിശീലനം നേടിയ പ്രണവ് തന്റെ സാഹസിക വീഡിയോകളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാവുക. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ബാക്കി ഉള്ളവന്മാർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോ ഇവിടെ ഒരാൾ, ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു’, ‘ചേട്ടനു ജംബോ സർക്കസിൽ ട്രൈ ചെയ്തുകൂടെ?’ എന്നിങ്ങനെ പോവുന്നു കമന്റുകൾ. പ്രണവിന്റെ ബോഡി ബാലൻസിംഗിനെ അനുമോദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തിലാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകർ പ്രണവിനെ കണ്ടത്. കല്യാണി പ്രിയദർശനും ദർശനയുമായിരുന്നു ചിത്രത്തിലെ നായികമാർ.

Read more: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വിഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pranav mohanlal shares slackline walk video