യാത്രകളോട് പ്രണവിനുള്ള ഇഷ്ടം ആരാധകർക്ക് അറിയുന്ന ഒന്നാണ്. യാത്രയ്ക്കുള്ള അവസരങ്ങളൊന്നും പ്രണവ് പാഴാക്കാറില്ല. ട്രാവൽ ബാഗും തൂക്കി കുന്നും മലയും താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അടുത്തിടെ ആയി തന്റെ യാത്രകളുടെ ചിത്രങ്ങൾ പ്രണവ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ താൻ യാത്രകളിൽ പകർത്തിയ ചിത്രങ്ങൾ കൂടി പങ്കുവക്കുകയാണ് പ്രണവിപ്പോൾ. ഓരോ ചിത്രങ്ങളും അവയെടുത്ത സ്ഥലങ്ങളുടെ പേരുകൾക്കൊപ്പമാണ് പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പുതുതായി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ഒരുപാട് പേർ കമന്റ് ചെയ്യുന്നുണ്ട്. പ്രണവിന്റെ ഫൊട്ടോഗ്രഫിയെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് കമന്റുകൾ.
Read more: ആംസ്റ്റർഡാം യാത്രാചിത്രവുമായി പ്രണവ് മോഹൻലാൽ
പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമ്മിച്ച ചിത്രം കൂടിയാണ് ‘ഹൃദയം’. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമ്മിച്ചത്.