scorecardresearch

മരത്തിലും പാറയിലും വലിഞ്ഞുകയറി പ്രണവിന്റെ അഭ്യാസപ്രകടനം; ഇതെന്തു മനുഷ്യനെന്ന് ആരാധകർ

പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്റെ പ്രെഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്റെ പ്രെഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Pranav Mohanlal, Latest Video, Actor

മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്മാരില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്റെ പ്രെഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

ഒരു റീൽ വീഡിയോയാണ് പ്രണവ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലുള്ള റീൽ പരീക്ഷിക്കുന്നതെന്നും പ്രണവ് അടികുറിപ്പിൽ പറയുന്നുണ്ട്. യാത്രക്കിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോ രൂപത്തിലാക്കി താരം പങ്കുവച്ചത്. മരത്തിൽ വലിഞ്ഞുകയറുന്നതും റോക്ക് ക്ലൈമ്പിങ്ങും മൺകുടം നിർമിക്കുന്നതും മുതൽ ഗിറ്റാർ വായിക്കുന്നതു വരെ നീളുന്നു പ്രണവിന്റെ സുന്ദരനിമിഷങ്ങൾ. 'നിങ്ങൾ ശരിക്കും ജീവിതം ആസ്വദിക്കുകയാണെ'ന്നാണ് ആരാധകർ വീഡിയോയ്ക്കു താഴെ പറഞ്ഞിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 50 കോടി രൂപയിലധികം കളക്ഷനും നേടിയിരുന്നു. പ്രണവിനു പുറമെ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: