സൂപ്പർ സ്റ്റാറായ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ആക്ടിങ്ങിൽ തിളങ്ങുകയാണ്. പ്രണവ് നായകനായെത്തിയ ‘ഹൃദയം’ വൻ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
തന്റെ കുട്ടിക്കാല ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രണവ്. സഹോദരി വിസ്മയയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പ്രണവ് പങ്കുവച്ചത്.
ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്. ‘ആദി’എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും നായകനായി പ്രണവ് എത്തി. സര്‍ഫിംഗ്, ജെറ്റ് സ്‌കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ’ സിനിമയിൽ പ്രണവിന്റെ പ്രകടനം ശ്രദ്ധ നേടി. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ ആണ് പ്രണവിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിലാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ളൊരു സിനിമ റിലീസായത്.
Read More: യാത്രകളിൽ പകർത്തിയ മനോഹര ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ; കയ്യടിച്ച് ആരാധകർ