Latest News

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി പ്രണവ് മോഹൻലാൽ

മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്

pranav mohanlal, actor, ie malayalam

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കിയ മലയാള താരങ്ങളുടെ കൂട്ടത്തിലേക്ക് പ്രണവ് മോഹൻലാലും. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. തുടർന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മീര ജാസ്മിന്‍ അടക്കമുള്ളവർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയ യൂസഫ് അലിയാണ് വിസക്കായി സഹായിച്ചതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് മലയാളികൾ നൽകിയ ഒരു സമ്മാനമായാണ് കാണുന്നതെന്ന് വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പറഞ്ഞിരുന്നു.

Read More: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വിഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pranav mohanlal receives uae golden visa

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com